അവസാന മത്സരം മുംബൈയില്‍ വേണമെന്ന് സച്ചിന്‍ ശഠിച്ചു, കാരണം കേട്ടപ്പോൾ ബി.സി.സി.ഐ അത് അത് അംഗീകരിച്ചു

വൃദ്ധിമാന്‍ സാഹയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ വന്‍ വിവാദം പുകഞ്ഞുകൊണ്ടിരിക്കെ കരിയറിലെ അവസാന മത്സരം കളിക്കാന്‍ തനിക്ക് അവസരം അനുവദിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നതായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍. കരിയറിലെ അവസാന മത്സരം മുംബൈയില്‍ വേണമെന്ന സച്ചിന്റെ ആവശ്യം ബിസിസിഐ അംഗീകരിക്കുകയും മുംബൈയില്‍ വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ടെസ്‌റ്റോടെ സച്ചിന്‍ പടിയിറങ്ങുകയും ചെയ്തു.

മുംബൈയില്‍ കളിവേണമെന്ന് ആവശ്യപ്പെടാന്‍ ഒരു കാരണമുണ്ടായിരുന്നു. കരിയറില്‍ ആദ്യമായും അവസാനമായും സ്വന്തം മാതാവ് സച്ചിന്റെ കളി കാണാന്‍ അന്ന് സ്‌റ്റേഡിയത്തില്‍ ഉണ്ടായിരുന്നു. ഈ രണ്ടു മത്സരം തന്റെ അവസാനത്തേത് ആയിരിക്കുമെന്നും അത് മുംബൈയില്‍ ആയിരുന്നാല്‍ മാത്രമേ അമ്മയ്ക്ക് സ്‌റ്റേഡിയത്തില്‍ എത്താനും കാണാനും പറ്റുകയുള്ളൂ എന്നായിരുന്നു സച്ചിന്റെ ആവശ്യം. ഇക്കാര്യം വിനയപൂര്‍വ്വം അംഗീകരിച്ച ബിസിസിഐ ഇന്ത്യന്‍ ക്രിക്കറ്റിന് അത്രമേല്‍ പ്രചുര പ്രചാരം നല്‍കിയ കളിക്കാരന്റെ 24 വര്‍ഷത്തെ കരിയറില്‍ ആദ്യമായി മാതാവിന് കളികാണാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു.

അ്ന്നു ബാറ്റ് ചെയ്തത് അസാധാരണമായിരുന്നു. അവര്‍ താന്‍ ബാറ്റ് ചെയ്യുന്നത് മെഗാസ്‌ക്രീന്‍ വഴി അമ്മയെ കാണിച്ചു. അതൊന്നും അമ്മയ്ക്ക് അറിയില്ലായിരുന്നു. സ്‌റ്റേഡിയം മുഴൂവന്‍ ഈ സമയം അമ്മയുടെ മുഖത്ത് മിന്നിമറയുന്ന വികാരം നോക്കിയിരിക്കുകയായിരുന്നു. അത് ഏറെ വൈകാരികമായിരുന്നു. അവസാനത്തെ ആ ആറു പന്ത് പ്രധാനമായിരുന്നു എന്നായിരുന്നു സച്ചിന്‍ പറഞ്ഞത്. ക്രിക്കറ്റിലെ ഇതിഹാസതാരമായിട്ടും താന്‍ കളിക്കുന്നത് സഹോദരന്‍ അജിത് ഒഴികെ വീട്ടിലെ ആരും തന്നെ ഒരിക്കലും നേരിട്ടു കണ്ടിരുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് താന്‍ കളിക്കുന്നത് വീട്ടില്‍ ആരെങ്കിലൂം കാണുന്നത് തനിക്ക് ഇഷ്ടമല്ലായിരുന്നു. എന്റെ സഹോദരന്‍ തന്നെ എന്റെ കളി കണ്ടിരുന്നത് മരത്തിന് പുറകില്‍ മറഞ്ഞിരുന്നായിരുന്നു. തന്റെ കളി മറയത്തിരുന്ന് കണ്ട് അതിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തി പിന്നീട് വീട്ടില്‍ വരുമ്പോള്‍ അത് വിശകലനം ചെയ്യും. കുടുംബത്തില്‍ ആരും തന്നെ തന്റെ കളി വന്നു കാണാതിരിക്കാന്‍ സഹോദരന്‍ എല്ലാവരോടും ചട്ടം കെട്ടിയിരുന്നതായും സച്ചിന്‍ പറഞ്ഞു.