ടി-20 ലോകകപ്പിലെ അവസാന മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇത്തവണ ഫൈനൽ ടിക്കറ്റ് ലഭിച്ചിരിക്കുന്ന ടീമുകളാണ് ഇന്ത്യയും ന്യുസിലാൻഡും. കഴിഞ്ഞ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യുസിലാൻഡിനെ തോല്പിച്ചായിരുന്നു ഇന്ത്യ കപ്പ് ജേതാക്കളായത്. ഇത്തവണത്തെ ടി 20 ലോകകപ്പ് കിരീടം നേടിയാൽ അതിന്റെ കടം തീർക്കുകയാണ് ന്യുസിലാൻഡിന്റെ ലക്ഷ്യം.
ഫൈനലിന് മുന്നോടിയായി ന്യുസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്നായിരുന്നു കിവി ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറുടെ പ്രസ്താവന. ഇപ്പോഴിതാ സാന്റ്നറുടെ മുന്നറിയിപ്പിനോട് പ്രതികരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
Read more
‘എല്ലാവരും ഒരേ ഡയലോഗ് തന്നെയാണല്ലോ പറയുന്നത്, അവർ പുതിയത് എന്തെങ്കിലും കൊണ്ടുവരട്ടേ’, എന്നായിരുന്നു പാറ്റ് കമ്മിൻസിനെ അനുസ്മരിപ്പിച്ച സാന്‍റ്നറുടെ വാക്കുകളോട് സൂര്യ പ്രതികരിച്ചത്.







