കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനാവാന്‍ ഡിജിറ്റല്‍ ലോകത്തേക്ക് ടുലൈന്‍; ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ 'ടുലൈന്‍.ഇന്‍' ഉടന്‍ ആരംഭിക്കും

പ്രീമിയം സാരി, ഡിസൈനര്‍ മെറ്റീരിയല്‍ ബ്രാന്‍ഡുമായ ടുലൈന്‍ ഔദ്യോഗിക ഇ-കൊമേഴ്സ് വെബ്സൈറ്റ് ടുലൈന്‍.ഇന്‍ ഉടന്‍ ആരംഭിക്കുന്നു. ഇന്ത്യന്‍ പാരമ്പര്യത്തിനനസുരിച്ചും ശ്രദ്ധാപൂര്‍വ്വം വിഭാവനം ചെയ്ത സിഗ്‌നേച്ചര്‍ ഡിസൈനുകളും വിശാലമായ ഉപഭോക്തൃ ലോകത്തിലേക്ക് ഇറക്കി കൊണ്ടുവരുന്നതിനുള്ള ടുലൈനിന്റെ പുതിയ ഡിജിറ്റല്‍ ചുവടുവയ്പ്പാണിത്.

കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ സാരി ഡെസ്റ്റിനേഷനുകളില്‍ ഒന്നായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ടുലൈന്‍.ഇന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സാരികളിലും ഡിസൈനര്‍ മെറ്റീരിയലുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ടുലൈനിന്റെ ഈ പ്ലാറ്റ്ഫോം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ക്ക് ടുലൈനിന്റെ എക്സ്‌ക്ലൂസീവ് കളക്ഷനുകള്‍ കാണാനും വാങ്ങാനും അവസരമൊരുക്കും.

ഓക്കേഷണല്‍ വെയര്‍, ഫങ്ഷണല്‍ വെയര്‍, ഡെയ്ലി വെയര്‍, കാഷ്വല്‍ വെയര്‍ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി ഇന്ത്യന്‍ പൈതൃകത്തില്‍ നിന്നും സാംസ്‌കാരിക ചാരുതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വൈവിധ്യമാര്‍ന്ന സാരികള്‍ വെബ്സൈറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഓരോ ഡിസൈനും ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് ഉയര്‍ന്ന നിലവാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് ടുലൈനിന്റെ വസ്ത്രങ്ങള്‍. മികച്ച മെറ്റീരിയലുകള്‍ ശരിയായ വിലയ്ക്ക് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ടുലൈനിന്റെ പ്രധാന ആശയം.

അസാധാരണമായ ഡിസൈനുകളും പ്രീമിയം നിലവാരമുള്ള മെറ്റീരിയലുകളും താങ്ങാനാവുന്ന വിലയില്‍ വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 2017ല്‍ ഇരിങ്ങാലക്കുടയിലാണ് ഒരു ഡിസൈനര്‍ ബോട്ടിക്കായി ടുലൈന്‍ യാത്ര ആരംഭിച്ചത്. ആ ബൊട്ടിക്കിന്റെ വളര്‍ച്ച ടുലൈനിന്റെ തൃശ്ശൂരിലും ഇരിങ്ങാലക്കുടയിലും സ്റ്റോറുകളുമായി വികസിച്ചു. ഇപ്പോള്‍ അതിന്റെ അടുത്ത ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി കൊച്ചിയിലും ദുബായിലും പുതിയ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് ടുലൈന്‍.

ടുലൈനിന്റെ മാനേജിംഗ് ഡയറക്ടര്‍ ഉമ അനില്‍കുമാറാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്. ഫാഷനോടുള്ള ഉമ അനില്‍ കുമാറിന്റെ വ്യക്തിപരമായ അഭിനിവേശത്തില്‍ നിന്നാണ് ടുലൈനിന്റെ ജനനം. ഒരു ബിസിനസ് സംരംഭം എന്നതിലുപരി, സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അവരുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

Read more

ടുലൈന്‍.ഇന്നിന്റെ ഔദ്യോഗിക ലോഞ്ച് ഉമ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും, ടുലൈനിന്റെ ഡയറക്ടര്‍ അഡ്വ. കെ. ജി. അനില്‍കുമാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ലോഞ്ച് പരിപാടിയില്‍ ഗ്രാന്‍ഡ് ഫാഷന്‍ ഷോയും നിരവധി വിനോദ പരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് കമ്പനി അറിയിച്ചു. ആഘോഷത്തിന് പുറമേ, ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടിമാരായ ദീപ്തി സതി, മാളവിക മേനോന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ശക്തമായ സാന്നിധ്യം സ്ഥാപിച്ച ഐസിഎല്‍ ഗ്രൂപ്പിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് ടുലൈന്‍ ഡിജിറ്റല്‍ ലോകത്തേക്ക് പ്രവേശിക്കുന്നത്.