എന്റിനി പറഞ്ഞതു പോലെ അവനെ ഒക്കെ എടുത്ത് പുറത്തു കളയുക, എന്നിട്ട് നല്ല ചുണക്കുട്ടികളുടെ ഇലവൻ ഇറക്കുക ; ഇതാ ബേസ്ഡ് ഇലവൻ

Sangeeth M.K

കുറച്ച് കാലങ്ങളായി ആഭ്യന്തര ക്രിക്കറ്റ്‌ കാര്യമായി പിന്തുടരുന്ന ഒരാൾ എന്ന നിലയിൽ പറയുകയാണ്, ഇപ്പോഴും ഇന്ത്യ കഴിഞ്ഞാൽ ആഭ്യന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മികച്ച താരങ്ങൾ ഉദയം കൊള്ളുന്ന നാടാണ് ദക്ഷിണാഫ്രിക്ക. എന്നാൽ അവരിൽ പലരെയും നിങ്ങൾക്ക് ദേശിയ ടീമിൽ കാണാൻ പറ്റിയിട്ടേ ഉണ്ടാകില്ല. കരിയർ മുഴുവൻ ദക്ഷിണാഫ്രിക്കയിലെയോ ഇംഗ്ലണ്ടിലെയോ ആഭ്യന്തര ക്രിക്കറ്റ്‌ കളിക്കാൻ ആകും അവരുടെ വിധി.

ഇതിന്റെ കാരണം 2016 ൽ നിലവിൽ വന്ന quota system ആണ്. ഇത് പ്രകാരം 11 ൽ 5 Non White with atleast 2 blacks വേണം എന്നാണ്. Non White താരങ്ങൾക്ക് ഇഞ്ചുറി വന്നാൽ മാത്രം വേണെങ്കിൽ പ്രത്യേക സാഹചര്യത്തിൽ 4 Non White ആകാം.

ബാവുമ, റീസ ഹെൻഡ്രിക്‌സ്, ബ്യൂറാൻ ഹെൻഡ്രിക്‌സ്, റബാഡ, എൻഗിഡി, സിപംല, ജൂനിയർ ഡാല, ഫെഹ്കുക്‌വായോ, ഷംസി, കേശവ് മഹാരാജ് എന്നിവരാണ് ആണ് നിലവിൽ ദക്ഷിണാഫ്രിക്കൻ ലിമിറ്റഡ് ഓവർസ് ടീമിൽ വന്നു പോകുന്ന പ്രധാന Non White കളിക്കാർ.

ഇതിൽ റബാഡ, ഷംസി i എന്നിവർ നിസംശയം മെറിറ്റിൽ കളിക്കാനും കഴിവുള്ളവർ ആണ്. ഒരു പരിധിവരെ Keshav Maharaj ഉം. എന്നാൽ ബാക്കി ഉള്ള പലരുടെയും കാര്യം കഷ്ടമാണ്. Nb: കഴിഞ്ഞ ഇംഗ്ലണ്ട് സീരിസിന്റെ ബലത്തിൽ Reeza Hendricks ഒരു മികച്ച താരമായിരുന്നു പലരും വിലയിരുത്തിയേക്കാം പക്ഷെ T20 യിൽ below 30 ആവറേജും 125 SR ഉം 48 match കളിച്ച ഒരു ഓപ്പണറേ സംബന്ധിച്ച് കുറവ് തന്നെയാണ്. അതും ഡോമസ്റ്റിക്കിൽ ധാരാളം മികച്ച പ്രതിഭകൾ കാത്തിരിക്കുമ്പോൾ.

പോരാത്തതിന് ഐഡ മാക്രം തന്റെ ഇഷ്ട പൊസിഷൻ ആയ ഓപ്പണിങ്ങിൽ നിന്ന് വിട്ട് നിൽക്കുക കൂടി ചെയ്യുമ്പോൾ ഏറ്റവും കഷ്ടം ക്യാപ്റ്റൻ ബാവുമയുടെ കാര്യം തന്നെയാണ്. ആഭ്യന്തര മത്സരങ്ങളിലെയും വിവിധ t20 ലീഗ്‌കളിലെയും പ്രകടനം മുൻനിർത്തി ബാവുമയെക്കാൾ മികച്ചതെന്ന് നിസംശയം പറയാവുന്ന 8 കളിക്കാരെ ആണ് ഞാൻ പരിചയപ്പെടുത്താൻ പോകുന്നത്.

റാസി വാൻ ഡെർ ഡസ്സെൻ
ഹെൻറിച്ച് ക്ലാസൻ
ഡെവൽഡ് ബ്രെവിസ്
ജനേമാൻ മാലെൻ
ഗ്രാന്റ് റോലോഫ്സെൻ
തിയുനിസ് ഡിബ്രുയിൻ
ല്യൂസ് ഡു പ്ലൂയ്
ഡോനോവൻ ഫെരേര

പുറത്തിരിക്കുന്ന ഇവർ ഒക്കെ നിസംശയം ബാവുമായേക്കാൾ യെക്കാൾ മികച്ച t20 താരങ്ങൾ ആണ്. Faf Duplessis പോലും ഇപ്പോഴും ലിമിറ്റഡ് overs ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടില്ല എന്നോർക്കണം. അയാളെ പോലും ടീമിൽ എടുക്കുന്നില്ല എന്നോർക്കണം.

ബൗളിംഗിന്റെ കാര്യമാണെങ്കിൽ ദക്ഷിണാഫ്രിക്കയിലെ Emerging White Bowlers ന്റെ കാര്യം വളരെ കഷ്ടമാണ്. എത്ര നല്ല പ്രകടനം ഡോമസ്റ്റിക്കിൽ നടത്തിയാലും A ടീമിൽ പോലും വരാൻ ഇവർക്ക് അത്രേം പാടാണ്. Quota തികയ്ക്കാൻ വേണ്ടി നിലവാരം കുറഞ്ഞ Non White Bowlers നെ ടീമിൽ കുത്തി നിറക്കുക പതിവാണ്. ഇനി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഒരു സ്‌റ്റെയ്‌നോ പൊള്ളൊക്കോ ഡോണാൾഡോ ഒക്കെ ഉണ്ടായാൽ തന്നെ അത്ഭുതം , അവർ ആഭ്യന്തര ക്രിക്കറ്റിൽ ഒതുങ്ങി പോയേക്കാം. Bowlers ന്റെ കാര്യം വിശദമായി ഞാൻ പിന്നൊരിക്കൽ എഴുതുന്നുണ്ട്.

ഇതൊന്നും നടക്കില്ലെങ്കിലും എന്റെ ഒരു ഐഡിയൽ 11 without quota
ഡികോക്ക്
മാർക്രം
റോസ്സോവ്/വാൻ ഡെർ ഡസ്സെൻ
ബ്രെവിസ്
മില്ലർ
കുറ്റിച്ചെടികൾ
പ്രിട്ടോറിയസ്/മൾഡർ/ലിൻഡെ
എം ജാൻസൻ/ഡി ജാൻസെൻ/മഹാരാജ്
റബാഡ
നോർട്ട്ജെ/കോറ്റ്‌സി
ഷംസി