അടുത്ത പന്തില്‍ അയാളുടെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ച ശേഷം പ്രസാദ് അലറി, 'ഗോ ബാക്ക് ടു പാകിസ്ഥാന്‍.. ദാറ്റ് വേ..'

ജീവന്‍ നാഥ്

വീണ്ടും ഒരു ഇന്ത്യ- പാക് ക്ലാസിക്

ഈ ചിത്രം 1996 ലോക കപ്പിലേതാണ്.. ഈ മത്സരം തത്സമയം കണ്ടിട്ടുള്ള എത്ര പേര്‍ ഈ പോസ്റ്റ് വായിക്കുന്നുണ്ട് എന്നറിയില്ല.. പക്ഷേ highlights കാണാത്ത ക്രിക്കറ്റ് പ്രേമികള്‍ വിരളമായിരിക്കും. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് ഈ ലോകകപ്പ് നടന്നത്.. സിദ്ദുവും ജഡേജയും കസറിയ ആദ്യ ഇന്നിംഗ്‌സ് കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 287.. അന്ന് അതൊരു വളരെ മികച്ച സ്‌കോര്‍ ആയിരുന്നു. പക്ഷേ അവരുടെ തുടക്കം കൊടുങ്കാറ്റ് പോലെ ആയിരുന്നു…സഈദ് അന്‍വര്‍, അമീര്‍ ശോഹൈല്‍ എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരെ അമ്മാനമാടി.

അപ്പോഴായിരുന്നു ഈ സംഭവം. ഒരു ബൗണ്ടറിക്ക് ശേഷം അമീര്‍ ശൊഹൈല്‍ ബാറ്റ് ചൂണ്ടി ‘next one in that direction’.. എന്ന് പറയുന്നു.. ഇന്ത്യക്കാരുടെ രക്തം തിളച്ച നിമിഷം…അടുത്ത പന്തില്‍ അയാളുടെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ച ശേഷം പ്രസാദ് അലറി..’go bak to pakishtan..that way’…

Venkatesh Prasad dismissing Aamir Sohail in 1996 WC one of the most iconic moments in Indian cricket: Virat Kohli - OrissaPOST

പിന്നീട് ഇന്ത്യയുടെ തിരിച്ചുവരവ് ആയിരുന്നു.. പല വിക്കറ്റുകളും വീണു അവര്‍ തോല്‍ക്കും എന്ന് ഉറപ്പായ ഞാന്‍ ചാടി എഴുനേറ്റു..പക്ഷേ കൂടെ ഉണ്ടായിരുന്ന പ്രായമായ ആളുകള്‍ പറഞ്ഞു.. ‘സന്തോഷിക്കാന്‍ സമയം ആയിട്ടില്ല . മിയാന്‍ദാദ് ഇപ്പോഴും ക്രീസിലുണ്ട്..’. എന്തായാലും ഇന്ത്യ ജയിച്ചു. പിന്നീട് നടന്ന ഒരു ലോക കപ്പിലും ഇന്ത്യ അവരോട് പരാജയപ്പെട്ടിട്ടില്ല.

MS Dhoni Biography | Records | Stats | Net-worth | Awards | Wife - KreedOn

2007 t20 final വിജയം, സച്ചിനും സേവാഗും ചേര്‍ന്ന് അക്രം, വഖാര്‍, അക്തര്‍ ത്രയത്തെ അടിച്ചോടിച്ച മത്സരം.. അങ്ങനെ എത്രയോ മത്സരങ്ങള്‍. മുന്‍ ലോക കപ്പുകളില്‍ മത്സരത്തിനു മുമ്പ് പാകിസ്ഥാന് മുന്‍കൈ തോന്നിപ്പിക്കാറുള്ളത് അവരുടെ ഫാസ്റ്റ് ബോളര്‍മാര്‍ ആയിരുന്നു. ഇക്കുറി ആ advantage അവര്‍ക്ക് പറയാനില്ല. അത് കൊണ്ട് ഇന്ത്യയുടെ വിജയത്തിന് തന്നെയാണ് എല്ലാ സാദ്ധ്യതയും. പക്ഷേ എതിരാളികള്‍ ഇന്ത്യ ആകുമ്പോള്‍ അവരും എല്ലാം മറന്ന് പോരാടും എന്നുറപ്പ്..

Quint's Insider Series: The Tense 2003 India-Pakistan WC Match

വാക്കുകള്‍ കൊണ്ടുള്ള പോരാട്ടങ്ങളും പ്രശസ്തമാണ്. ഒരിക്കല്‍ സ്റ്റാര്‍ സ്‌പോര്‍ട്ടില്‍ നടന്ന ഇന്റര്‍വ്യൂവില്‍ വഖാര്‍ യൂനിസും സൗരവ് ഗാംഗുലിയും ഒരുമിച്ച് പങ്കെടുക്കുന്നു. (ഇരുവരും 2003 ലോക കപ്പിലെ നായകന്‍മാര്‍) എന്ത് കൊണ്ട് ഇന്ത്യ എല്ലായ്‌പ്പോഴും ലോക കപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നു എന്നായിരുന്നു ചോദ്യം.. ഭാഗ്യം ആയിരിക്കാം എന്ന് പറഞ്ഞു വഖാറിന്റെ ആക്കിയ ചിരി . അടുത്ത ഊഴം ദാദായുടെ, ഇതായിരുന്നു മറുപടി. ‘എല്ലായ്‌പ്പോഴും ഇന്ത്യന്‍ നായകര്‍ കുറച്ച് കൂടെ സ്മാര്‍ട്ട് ആയിരുന്നു. ഒരു പക്ഷേ അതായിരിക്കാം’, വഖാറിന് മറുപടി ഉണ്ടായിരുന്നില്ല. ഈ ലോക കപ്പിലും നല്ലൊരു പോരാട്ടം ഉണ്ടാകട്ടെ.. ഇന്ത്യ വിജയിക്കട്ടെ.. ജയ് ഹിന്ദ്..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍