ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് ഗൗതം ഗംഭീറിനെതിരെ വീണ്ടും കടുത്ത വിമർശനങ്ങളുമായി മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്ത് രംഗത്ത്. പരിമിത ഓവർ ക്രിക്കറ്റിൽ സമീപകാലത്ത് ടീം ഇന്ത്യ കൈവരിച്ച വൻ വിജയങ്ങളുടെ മുഴുവൻ ക്രെഡിറ്റും ഗംഭീറിന് നൽകുന്നതിനെ ശ്രീശാന്ത് ശക്തമായി ചോദ്യം ചെയ്തു. വിജയങ്ങൾക്ക് പിന്നിൽ കോച്ചല്ല, മറിച്ച് കളിക്കാരാണ് യഥാർത്ഥ ക്രെഡിറ്റ് അർഹിക്കുന്നതെന്ന് താരം വാദിച്ചു.
“ടീം ലോകകപ്പ് ജയിച്ചപ്പോൾ അതിന്റെ എല്ലാ ക്രെഡിറ്റും ഗംഭീറിനാണ് പോയത്. എന്നാൽ സഞ്ജു സാംസൺ അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ നമ്മൾ ലോകകപ്പ് ജയിക്കുമായിരുന്നോ? സൂര്യകുമാർ യാദവ് കൃത്യമായി നയിക്കുകയും, ശരിയായ സമയത്ത് ബൗളിങ്ങിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നില്ലെങ്കിലോ നമ്മൾ ആ മത്സരം ജയിക്കുമായിരുന്നോ” ശ്രീകാന്ത് പറഞ്ഞു.
Read more
ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കപ്പെട്ട സഞ്ജു സാംസൺ, പിന്നീട് ടീമിലേക്ക് തിരിച്ചെത്തി അവിശ്വസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് ഇന്നിങ്സുകളിൽ നിന്ന് 80.25 ശരാശരിയിലും 199.37 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റിലും 321 റൺസ് അടിച്ചുകൂട്ടിയ സഞ്ജു, ‘പ്ലെയർ ഓഫ് ദി ടൂർണമെന്റ്’ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ മൂന്നാം ടി20 ലോകകപ്പ് കിരീടധാരണത്തിൽ സഞ്ജുവിന്റെ പങ്ക് നിർണ്ണായകമായിരുന്നു.







