T20 World Cup 2024: അധികം പരീക്ഷണങ്ങള്‍ക്ക് ഇല്ല, ഇന്ത്യയുടെ 20 അംഗ ലോകകപ്പ് സ്ക്വാഡ്, ലിസ്റ്റ് പുറത്ത്

ജൂണില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 20 അംഗ സംഘത്തെയാണ് ഇന്ത്യ ലോകകപ്പിന് അയക്കുക. 15 അംഗ സ്‌ക്വാഡിനെയാണ് ടൂര്‍ണമെന്റിനു വേണ്ടി തിരഞ്ഞെടുക്കാന്‍ ഓരോ ടീമിനും അനുമതിയുള്ളത്. ഇവര്‍ക്കൊപ്പം അഞ്ചു പേരെ സ്റ്റാന്റ്ബൈ ആയും ഉള്‍പ്പെടുത്താം.

രോഹിത് ശര്‍മയ്ക്കു കീഴില്‍ ശക്തമായ ടീമിനെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യ അണിനിരക്കുക. ലോകകപ്പ് ടീമില്‍ പരീക്ഷണങ്ങളൊന്നും നടത്തില്ല. ഇന്ത്യക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ളവരും ഐപിഎല്ലില്‍ നന്നായി പെര്‍ഫോം ചെയ്തു കൊണ്ടിരിക്കുന്നവരും ലോകകപ്പ് സ്‌ക്വാഡിലുണ്ടാവുമെന്നു ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി മേയ് ഒന്നിന് ഇന്ത്യന്‍ ലോകകപ്പ് സ്‌ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവില്‍ പുറത്തുവന്നിരിക്കുന്ന അനൗദ്യോഗിക ലിസ്റ്റില്‍ സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ആവേഷ് ഖാന്‍ എന്നിവരൊക്കെ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യയുടെ 20 അംഗ ടി20 ലോകകപ്പ് സാധ്യത ടീം

സ്പെഷ്യലിസ്റ്റ് ബാറ്റേഴ്സ് (6): രോഹിത് ശര്‍മ്മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്

ഓള്‍ റൗണ്ടര്‍മാര്‍ (4): ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍.

സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ (3): കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്ണോയ്.

വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ (3): ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍.

പേസര്‍മാര്‍(4): ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ്, അവേഷ് ഖാന്‍.