ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു, വലിയ പേരുകള്‍ മിസിംഗ്

2024 ജൂണ്‍ 2ന് ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനിള്ള 15 അംഗ ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, ഡേവിഡ് വാര്‍ണര്‍, ജോഷ് ഹേസല്‍വുഡ് തുടങ്ങിയവരടങ്ങിയ ടീമിനെ മിച്ചല്‍ മാര്‍ഷ് നയിക്കും.

വെറ്ററന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിനെ ടൂര്‍ണമെന്റിനുള്ള താല്‍ക്കാലിക 15 അംഗ ടീമില്‍ നിന്ന് ഒഴിവാക്കി. കൂടാതെ, ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന യുവ താരം ജെയ്ക് ഫ്രേസര്‍-മക്ഗുര്‍ക്കിനും അവസരം ലഭിച്ചില്ല.

Image

ഓസ്ട്രേലിയ ടി20 ലോകകപ്പ് ടീം

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ആഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, നഥാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസില്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (WK), ഗ്ലെന്‍ മാക്സ്വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ് (WK), ഡേവിഡ് വാര്‍ണര്‍, ആദം സാമ്പ.

Read more