മുട്ടുകുത്തി നിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാവില്ല; നിലപാടില്‍ ഉറച്ച് ശ്രീലങ്ക

ടി20 ലോക കപ്പില്‍ വര്‍ണവിവേചനത്തിനെതിരേ മുട്ടുകുത്തി നിന്നുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാകില്ലെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഈ വര്‍ഷം ആദ്യം വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് മുമ്പ് ഈ പ്രതിഷേധത്തിന്റെ ഭാഗമാകേണ്ടെതില്ലെന്ന് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കളിക്കാരോട് പറഞ്ഞിരുന്നു. ലോക കപ്പിലും ഇതേ നിലപാട് പിന്തുടരനാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദേശം.

ഏറെ നാളായി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ച് പോകുന്ന നിലപാടാണ് ഇത്. ഇപ്പോഴും അത് തന്നെ പിന്തുടരാനാണ് തീരുമാനം. ലോക കപ്പിന് ശേഷവും ഇത് തന്നെയാവും നിലപാട്, ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ പറഞ്ഞു.

ടി20 ലോക കപ്പില്‍ ശ്രീലങ്ക ഇന്ന് ഓസ്ട്രേലിയയെ നേരിടും. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിന് എതിരെ ജയം പിടിക്കാന്‍ ലങ്കയ്ക്കായിരുന്നു. ആദ്യ കളിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 5 വിക്കറ്റ് ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയയും ഇറങ്ങുന്നത്.