സൂര്യകുമാറിന് ഇത് വലിയ വെല്ലുവിളിയാണ്; മുന്നറിയിപ്പുമായി സാബ കരീം

വ്യാഴാഴ്ച അഡ്ലെയ്ഡില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ജാഗ്രത പാലിക്കണമെന്ന് സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മുന്‍ സെലക്ടര്‍ സബാ കരിം. നിര്‍ണായക മത്സരത്തിന് മുന്നോടിയായി സൂര്യകുമാറിനെ പുറത്താക്കാനുള്ള ആലോചനയില്‍ ഇംഗ്ലണ്ട് ടീം തിരക്കിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ഇംഗ്ലണ്ട് ബോളര്‍മാരും വിശകലന വിദഗ്ധരും സൂര്യകുമാര്‍ യാദവിനെതിരെ ബോള്‍ ചെയ്യാനുള്ള ലൈനിനെയും ലെങ്തിനെയും കുറിച്ച് ചിന്തിക്കും. ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററിനെതിരെ അവര്‍ തന്ത്രപരമായ ഫീല്‍ഡ് സജ്ജീകരണവും വേഗതയും ക്രമീകരിക്കും.360 ഡിഗ്രി ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്ന ഇന്ത്യയില്‍ നിന്നുള്ള ഏക കളിക്കാരനായ സൂര്യകുമാറിന് ഇത് വലിയ വെല്ലുവിളിയാണ്.

സ്പിന്നര്‍മാര്‍ക്കും പേസ് ബൗളര്‍മാര്‍ക്കുമെതിരെ അദ്ദേഹം ഒരുപോലെ നന്നായി കളിക്കുന്നു. അവനെ തടയുന്നത് ബുദ്ധിമുട്ടാണെന്ന് താന്‍ കരുതുന്നെന്നും സാബ കരീം കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച മെല്‍ബണില്‍ സിംബാബ്വെയ്ക്കെതിരെ സൂര്യകുമാര്‍ 25 പന്തില്‍ പുറത്താകാതെ 61* റണ്‍സെടുത്തിരുന്നു. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ 1000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി.