ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ നടി ആര്യയും ഡിജെ സിബിനും വിവാഹിതരാവുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു. സിബിനൊപ്പമുളള ഫോട്ടോയും കുറിപ്പും പങ്കുവച്ചാണ് വിവാഹം നിശ്ചയിച്ച വിവരം ആര്യ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിബിൻ. പ്രണയകഥയും വിവാഹ തിയ്യതിയും പങ്കുവെക്കാമോ എന്ന ചോദ്യത്തിന് ആര്യയ്ക്കൊപ്പം വന്ന് എല്ലാം ഒരുമിച്ച് പറയാം എന്നും എല്ലാം അറിയിക്കും എന്നുമായിരുന്നു സിബിന്റെ മറുപടി.
ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് വരുന്നുണ്ട് നിങ്ങളോട് സംസാരിക്കാൻ. അപ്പോൾ കല്യാണത്തിന്റെ വിശേഷങ്ങളെല്ലാം പറയാം. ഇനി ഞങ്ങൾ ഒറ്റയ്ക്കല്ല, ഒരുമിച്ചാണ്. അതുകൊണ്ട് ഒരുമിച്ച് എല്ലാ കാര്യങ്ങളും പറയാം. പ്രണയത്തെ കുറിച്ചും അപ്പോൾ പറയാം’ എന്നാണ് സിബിൻ പറഞ്ഞത്.
സ്റ്റാർട്ട് മ്യൂസിക്ക്, ബിഗ് ബോസ് മലയാളം തുടങ്ങിയ ഷോകളിലൂടെയാണ് ഇരുവരെയും പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത്. ബിഗ് ബോസ് സീസൺ രണ്ടാം പതിപ്പിൽ മത്സരാർഥിയായിരുന്നു ആര്യ. സിബിൻ ബിഗ് ബോസ് ആറാം സീസണിലും പങ്കെടുത്തു. അതിന് മുൻപ് ബഡായി ബംഗ്ലാവ് ഷോയിലൂടെയും ആര്യ പ്രിയങ്കരിയായി.