രണ്ട് സൂപ്പര്‍ താരങ്ങള്‍ പുറത്ത്, പകരം ഇഷാനും ശര്‍ദുലും

ഇന്ന് ന്യൂസിലാന്റുമായി നടക്കാനിരിക്കുന്ന നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ടു മാറ്റങ്ങള്‍ നിര്‍ദേശിച്ച് മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. യുവതാരം ഇഷാന്‍ കിഷനെയും ഫാസ്റ്റ് ബോളര്‍ ശര്‍ദ്ദുല്‍ താക്കൂറിനെയും ന്യൂസിലാന്റിനെതിരേ കളിപ്പിക്കണമെന്നാണ് ഹര്‍ഭജന്റെ അഭിപ്രായം.

‘ഇന്ത്യ മൂന്നു സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ല. കാരണം അത്രയും സ്പിന്നര്‍മാര്‍ കൂടുതലാണ്. നിങ്ങള്‍ക്കു ടോസ് നഷ്ടപ്പെടുകയാണെങ്കില്‍ ഇതൊരു വലിയ പ്രശ്നമായി മാറുകയും ചെയ്യും. രണ്ടാമിന്നിംഗ്സില്‍ മഞ്ഞുവീഴ്ചയുണ്ടാവുമെന്നതിനാല്‍ സ്പിന്നര്‍മാര്‍ക്കു അത്ര വിജയം നേടാന്‍ കഴിയില്ല.’

Harbhajan Singh recommends 2 changes to India's playing 11 in T20

‘അതുകൊണ്ടു തന്നെ രണ്ടു സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയുള്ള അതേ കോമ്പിനേഷന്‍ തന്നെ ഇന്ത്യ തുടരുന്നതാണ് നല്ലത്. മുന്‍നിരയിലേക്കു ഇഷാന്‍ കിഷന്‍ വരികയാണെങ്കില്‍ അതു മികച്ച കാര്യമായിരിക്കും. ഭുവനേശ്വറിനു പകരം ശര്‍ദ്ദുലിനെയും ഇറക്കണം’ ഹര്‍ഭജന്‍ പറഞ്ഞു.

Image

ആര്‍ക്ക് പകരക്കാരനായാണ് ഇഷാനെ കളിപ്പിക്കേണ്ടതെന്ന് ഹര്‍ഭജന്‍ പക്ഷെ വ്യക്തമാക്കിയില്ല. ഐസിസിയുടെ വ്യത്യസ്ത ഫോര്‍മാറ്റിലുള്ള ലോക കപ്പുകളിലെ അവസാനത്തെ അഞ്ചു മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ ഒരിക്കല്‍ മാത്രമേ ന്യൂസിലാന്റിനെ കീഴടക്കാന്‍ ഇന്ത്യക്കായിട്ടുള്ളൂ. 2003ലെ ഏകദിന ലോക കപ്പിലായിരുന്നു ഇത്. ദുബായില്‍ വൈകിട്ട് 7.30 മുതലാണ് മത്സരം. ആദ്യ മത്സരം തോറ്റ ഇരുടീമിനും ഇന്ന് ജയം അനിവാര്യമാണ്.