ഫേവറേറ്റുകള്‍ എന്ന വിശേഷണത്തിന് ഇന്ത്യ യോഗ്യരല്ല; കേമന്മാര്‍ വേറെയുണ്ടെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍

ടി20 ലോക കപ്പില്‍ ഇന്ത്യക്ക് ഫേവറേറ്റുകള്‍ എന്ന വിശേഷണം നല്‍കുന്നതെന്തിനെന്ന് മനസിലാവുന്നില്ലെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോന്‍. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും ന്യൂസിലന്‍ഡും പാകിസ്ഥാനുമാണ് മികച്ച ടീമുകളെന്നും എന്നാല്‍ ഇന്ത്യ ഇവര്‍ക്കൊപ്പം വരില്ലെന്നും വോന്‍ പറയുന്നു.

‘എന്നെ സംബന്ധിച്ച് ഇംഗ്ലണ്ടാണ് ഫേവറേറ്റുകള്‍. ടി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് ഫേവറേറ്റുകള്‍ എന്ന വിശേഷണം നല്‍കുന്നതെന്തിനെന്ന് മനസിലാവുന്നില്ല. വെസ്റ്റിന്‍ഡീസും പാകിസ്ഥാനുമാണ് പ്രധാന വെല്ലുവിളി ഉയര്‍ത്തുന്ന ടീമുകള്‍. പാകിസ്ഥാനെ ഞാന്‍ എഴുതിത്തള്ളില്ല. ന്യൂസീലന്‍ഡിനൊപ്പം ലോകോത്തര താരങ്ങളുണ്ട്. മത്സരങ്ങള്‍ ജയിക്കാന്‍ കൃത്യമായ പദ്ധതിയുമായി വരുന്നവരാണവര്‍’ മൈക്കല്‍ വോന്‍ പറഞ്ഞു.

IPL 2021: Michael Vaughan picks his top five batters of the season

Read more

‘ഓസ്ട്രേലിയക്ക് ഇത്തവണ വലിയ സാധ്യതകളുണ്ടെന്ന് കരുതുന്നില്ല. ടി20 ക്രിക്കറ്റില്‍ അവര്‍ വളരെ പ്രയാസപ്പെടും. ഗ്ലെന്‍ മാക്സ്‌വെല്‍ മികച്ച ഫോമിലാണ്. അതിനാല്‍ മികച്ച ടൂര്‍ണമെന്റാവും അവനെ കാത്തിരിക്കുന്നത്. എന്നാല്‍ ഓസീസിനെ സംബന്ധിച്ച് കാര്യമായ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചേക്കില്ല. ഇംഗ്ലണ്ട്, ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ന്യൂസീലന്‍ഡ് ടീമുകള്‍ സെമിയില്‍ കടക്കാനാണ് സാധ്യത. യുഎഇയിലെ അനുഭവസമ്പത്തിന്റെ കരുത്തില്‍ പാകിസ്ഥാനും സാധ്യതകളുണ്ട്’ മൈക്കല്‍ വോന്‍ പറഞ്ഞു.