സൂര്യകുമാർ ടി 20 ക്രിക്കറ്റിലെ ഇതിഹാസമാണ്, അവനെ ലോകകപ്പ് കാര്യം പറഞ്ഞ് ആരും ഇനി കളിയാക്കരുത്; ആരാധകരോട് ആകാശ് ചോപ്ര പറയുന്നത് ഇങ്ങനെ

സൂര്യകുമാർ യാദവ്, ചിലർക്ക് ചിലത് പറഞ്ഞിട്ടുണ്ട്. അവർ അതിള്ള പുലികൾ ആയിരിക്കും ഏറ്റവും മികച്ചവർ ആയിരിക്കും. സൂര്യകുമാർ അങ്ങനെയാണ് ടി 20 യിൽ അദ്ദേഹം ഇന്ത്യയിലെ എന്നല്ല ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കണക്കുകൾ ടി20യിൽ ഏതൊരു കളിക്കാരും ആഗ്രഹിക്കുന്ന രീതിയിലാണ്. എന്നാൽ മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ ആകാശ് ചോപ്ര ഒരടി കൂടി മുന്നോട്ട് പോയി ഉടൻ തന്നെ ഏറ്റവും മികച്ച ടി20 ഫോർമാറ്റ് കളിക്കാരനായി സൂര്യയെ വിളിക്കണം എന്ന് പറഞ്ഞിരിക്കുകയാണ്.

വ്യാഴാഴ്ച ജോഹന്നാസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നതിനിടെ സൂര്യ 56 പന്തിൽ 100 ​​റൺസെടുത്തു. രോഹിത് ശർമ്മ, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരോടൊപ്പം ടി20യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരവുമായി ഇന്നലത്തെ ഇന്നിങ്‌സോടെ സൂര്യകുമാർ മാറി.

“സൂര്യ ഇതുപോലെ കളിക്കുന്നത് തുടരുകയാണെങ്കിൽ, ടി20 ഫോർമാറ്റിലെ ഏറ്റവും മികച്ചവനാണെന്ന് നിങ്ങൾ പ്രഖ്യാപിക്കേണ്ടത് ഒന്നോ രണ്ടോ വര്ഷം മാത്രം മതി ” ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ലോകകപ്പ് ഫൈനലിലെ സൂര്യയുടെ ഇന്നിംഗ്‌സുകളെക്കുറിച്ചും അത് ഇപ്പോൾ അദ്ദേഹത്തിന്റെ പ്രകടനങ്ങളുമായി എങ്ങനെ കൂട്ടിയോജിപ്പിക്കരുതെന്നും ചോപ്ര ആരാധകരെ ഓർമിപ്പിച്ചു.

“ടൂ-ഓർ-ഡൈ മത്സരങ്ങളിൽ ഇന്ത്യ അപൂർവ്വമായി തോൽക്കാറുണ്ട്. വർത്തമാനകാലത്തെ മറന്നുകൊണ്ട് ഭൂതകാലത്തിൽ മുറുകെ പിടിക്കുന്നത് ശരിയല്ല. ഫോർമാറ്റുകൾ വ്യത്യസ്തമായിരുന്നു, ഫൈനലിൽ പുറത്തായത് സൂര്യ മാത്രമല്ല. അദ്ദേഹം ഇപ്പോൾ റൺസ് നേടുമ്പോൾ, എന്തുകൊണ്ടാണ് അദ്ദേഹം ഫൈനലിൽ സ്കോർ ചെയ്യാത്തതെന്ന് ചോദിക്കുന്നത് അന്യായമാണെന്ന് ഞാൻ കരുതുന്നു, ”ചോപ്ര കൂട്ടിച്ചേർത്തു.

‘സൂര്യയുടെ ടി20 സെഞ്ചുറികളെല്ലാം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നാണ്. അതിനാൽ, അവൻ ഒരു ഫ്ലാറ്റ് ട്രാക്ക് ബുള്ളിയാണെന്നും സ്റ്റാറ്റ് പാഡറാണെന്നും നിങ്ങൾക്ക് പറയാൻ പോലും കഴിയില്ല. മൂന്നാം ടി20യിൽ ഇന്ത്യ ജയിക്കാൻ കാരണം അദ്ദേഹമാണ്. ജയ്‌സ്വാളും മികച്ച പ്രകടനമാണ് നടത്തിയത്. ഫോർമാറ്റുകളിലുടനീളം ടീമിന്റെ ഭാഗമാകാൻ അദ്ദേഹം ശരിക്കും അധ്വാനിക്കുകയാണ് ” ചോപ്ര പറഞ്ഞു.