സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ടോസ് ; ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിലെ 15 ാം സീസണിലെ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലക്‌നൗ സൂപ്പര്‍ജയന്റ്‌സ്് പോരാട്ടത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബൗളിംഗ് തെരഞ്ഞെടുത്തു.

രാജസ്ഥാന്‍ റോയല്‍സിനെതിരേ കളിച്ച ടീമുമായിട്ടാണ് സണ്‍റൈസേഴ്‌സ് വരുന്നത്. ലക്‌നൗ ടീമില്‍ ഒരു മാറ്റം വരുത്തി. ദുഷ്മന്ത് ചമീരയുടെ സ്ഥാനത്ത് ലക്‌നൗ ജേസണ്‍ ഹോള്‍ഡറെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലാണ് ഇരു ടീമും തമ്മില്‍ ഏറ്റുമുട്ടുന്നത്.

ഹൈദരാബാദ് ടീം: കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍) അഭിഷേക് ശര്‍മ്മ, രാഹുല്‍ ത്രിപാഠി, നിക്കോളാസ് പൂരന്‍, എയ്ഡന്‍ മാര്‍ക്രം, അബ്ദുള്‍ സമദ്, റൊമാരിയോ ഷെപ്പേര്‍ഡ് വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍.

ലക്‌നൗടീം: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍) ക്വിന്റണ്‍ ഡീകോക്ക്, എവിന്‍ ലൂയിസ്, മനീഷ് പാണ്ഡേ, ദീപക് ഹൂഡ, ആയുഷ് ബദോനി, കൃണാല്‍ പാണ്ഡ്യ, ജേസണ്‍ ഹോള്‍ഡര്‍, ആവേശ് ഖാന്‍, ആന്‍ഡ്രൂ ടൈ, രവി ബിഷ്‌ണോയി. ഓരോ മത്സരം തോറ്റാണ് ഇരു ടമുകളും കളിക്കാനിറങ്ങുന്നത്.