എന്നെ കൊണ്ട് തെറി പറയിപ്പിക്കരുത്; ദ്രാവിഡിനും രാഹുലിനും എതിരെ ആഞ്ഞടിച്ച് ഗവാസ്‌കര്‍

ബംഗ്ലാദേശുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍നിന്ന് കുല്‍ദീപ് യാദവിനെ ഒഴിവാക്കിയതിനെതിരെ ശക്തമായി പ്രതികരിച്ച് സുനില്‍ ഗവാസ്‌കര്‍. ആദ്യ മത്സരത്തില്‍ മിന്നും പ്രകടനത്തിലൂടെ കളിയിലെ താരമായിമാറിയ താരത്തെ ഒഴിവാക്കിയത് വിശ്വസിക്കാനായില്ലെന്ന് ഗവാസ്‌കര്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായ ഒരു താരത്തെ തൊട്ടടുത്ത കളിയില്‍ ഒഴിവാക്കുക, ഇതു അവിശ്വസനീയം തന്നെയാണ്. അവിശ്വസനീയമെന്നതു വളരെ മാന്യമായ വാക്കാണ്. എനിക്ക് കൂടുതല്‍ പരുഷമായ വാക്കുകള്‍ ഉപയോഗിക്കണമെന്നു ആഗ്രഹമുണ്ട്.

അവസാന ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ 20 വിക്കറ്റുകളില്‍ എട്ടും വീഴ്ത്തിയത് കുല്‍ദീപ് യാദവാണ്. ഒരു ഫൈഫറും ഇതിലുള്‍പ്പെടും. ഇന്ത്യന്‍ ഇലവനില്‍ വേറെയും രണ്ടു സ്പിന്നര്‍മാര്‍ കൂടി നിലവിലുണ്ട്.

ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരില്‍ ഒരാളെയായിരുന്നു ഇന്ത്യ ഈ മല്‍സരത്തില്‍ ഒഴിവാക്കേണ്ടിയിരുന്നത്. എന്തൊക്കെ സംഭവിച്ചാലും കുല്‍ദീപിനെ കളിപ്പിക്കേണ്ടതായിരുന്നു- ഗവാസ്‌കര്‍ പറഞ്ഞു.

Read more

ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിലും കുല്‍ദീപ് തിളങ്ങിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 40 റണ്‍സാണ് താരം നേടിയത്. ആദ്യ ഇന്നിംഗ്സിലായിരുന്നു ഫൈഫര്‍. രണ്ടാമിന്നിംഗ്സില്‍ മൂന്നു വിക്കറ്റും ലഭിച്ചു. 113 റണ്‍സിനായിരുന്നു കുല്‍ദീപ് എട്ടു പേരെ മടക്കിയത്. ഈ ഫോര്‍മാറ്റില്‍ താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്.