‘ കേരളത്തില്‍ നിന്നും തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്ക് വരാന്‍ സാദ്ധ്യതയുള്ളവരുണ്ട് . വളരെ മികച്ച പേസില്‍ പന്ത് എറിയുന്ന ചെറുപ്പക്കാരനായ പയ്യന് ഇവിടെ ഉണ്ട് പേര് ശ്രീശാന്ത് . ഇന്ത്യന്‍ ടീമിന്റെ നെറ്റ്സിലും ക്യാമ്പിലും അവന് പന്തെറിയുന്നുണ്ട്. ഫിറ്റ്നസ് ശ്രദ്ധിച്ച് ലൈനും ലെങ്ങ്ത്തും സൂക്ഷിച്ച് പന്തെയുകയാണെങ്കില് അവന് ഇന്ത്യന്‍ ടീമില്‍ എത്തിയില്ലെങ്കിലാവും അത്ഭുതം.’
2004 ശ്രീശാന്തിനെ പറ്റി ഒരു കോച്ച് പറഞ്ഞതായിരുന്നു. തൊട്ടടുത്ത വര്‍ഷം ഒക്ടോബറില്‍ ശ്രീശാന്ത് ഇന്ത്യന്‍ ജഴ്സിയണിഞ്ഞു. ‘അദ്ദേഹം കരിയറില്‍ നേടിയതിനേക്കാള്‍ ഒരുപാട് അര്‍ഹിച്ചിരുന്നു .അദ്ദേഹത്തോടൊപ്പം കളിച്ച നമ്മളെ പോലുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ പൊട്ടന്‍ഷ്യല്‍ വളരെ നന്നായി അറിയാമായിരുന്നു ‘ .- രാഹുല്‍ ദ്രാവിഡ്
1987 ല്‍ ഇന്ത്യന്‍ മണ്ണിലേക്ക് ആദ്യമായി ഒരു ലോകകപ്പ് ആതിഥ്യമരുളാന്‍ കാരണക്കാരനായ മുന്‍ BCCI പ്രസിഡണ്ട് എന്‍ കെ പി സാല്‍വെയുടെ പേരില്‍ അറിയപ്പെടുന്ന ചലഞ്ചര്‍ ട്രോഫി ഇന്ത്യയിലെ സീനിയര്‍ താരങ്ങള്‍ക്കൊപ്പം തന്നെ വളര്‍ന്നു വരുന്ന യുവതാരങ്ങളുടെ മികവ് പ്രകടപ്പിക്കുന്നതിനു വേണ്ടി നടത്തപ്പെട്ട ടൂര്‍ണമെന്റ് ആയിരുന്നു.
1994 – 95 മുതല്‍ നടത്തി വരുന്ന ടൂര്‍ണ്ണമെന്റ് ഒരുകാലത്ത് രഞ്ജി ട്രോഫി മത്സരങ്ങള്‍ കഴിഞ്ഞ ഉടനെ വളരെ സ്ഥിരമായി നടത്തപ്പെടുന്ന ടൂര്ണമെന്റയിരുന്നു. 1996- 97 കാലഘട്ടത്തില്‍ നടന്ന ചലഞ്ചര്‍ ട്രോഫിയിലെ വിജയികള്‍ ഇന്ത്യന്‍ സീനിയര്‍ ടീം തന്നെയായിരുന്നു .സച്ചിന് ടെണ്ടുല്‍ക്കര്‍ നയിച്ച ഇന്ത്യന്‍ സീനിയര്‍ ടീം വര്‍ഷം ആ തോല്‍പ്പിച്ചത് ഇന്ത്യ B ടീമിനെ ആയിരുന്നു.ഫൈനലില്‍ അടക്കം 2 സെഞ്ച്വറികള്‍ നേടിയ സച്ചിന് ആകട്ടെ മികച്ച ഫോമിലായിരുന്നു.
ഫൈനലില്‍ ശ്രീനാഥ്, പ്രസാദ് ആശിഷ് കപൂര്‍ ,സുനില്‍ ജോഷി, ഹിര്‍വാനി എന്നിവരടങ്ങിയ ടീം ഇന്ത്യ B ടീമിനെ തകര്‍ന്നു . 10 ഓവറില്‍ 47 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ശ്രീനാഥിന്റെ പിന്‍ബലത്തില്‍ ഇന്ത്യ B പുറത്തായത് 228-നായിരുന്നു. ഇന്ത്യ B യുടെ നായകനായ ഡബ്ള്യു വി രാമന് 103 പന്തില്‍ 96 റണ്‍സ് എടുത്തിട്ടും അവര്‍ക്ക് ആ സ്കോറിലേ എത്താന്‍ പറ്റിയുള്ളൂ .അന്ന് ഇന്ത്യന്‍ സീനിയര്‍ ടീം 43.3 ഓവറില്‍ ഏഴുവിക്കറ്റിന് ആ മത്സരം ജയിച്ചു . സ്കോര്‍ 199 നില്‍ക്കെ രണ്ടാം വിക്കറ്റായി സച്ചിന് ടെണ്ടുല്‍ക്കര്‍ മടങ്ങുമ്പോഴേക്കും ടീം വിജയം ഉറപ്പിച്ചിരുന്നു. Dhanam Cric
122 പന്തില്‍ 8 ഫോറുകളും രണ്ട് സിക്സറും അടക്കം 113 റണ്‍സ് നേടിയ സച്ചിനെ ഓപ്പണിങ്ങില്‍ പൂജ്യത്തിന് പുറത്തായ ഗാംഗുലിയുടെ മടക്കം ബാധിച്ചതേയില്ല .100 പന്തില്‍ 13 ഫോറുകള്‍ സഹിതം 69 റണ്‍സ് നേടിയ രാഹുല്‍ദ്രാവിഡ് കൂടി തിളങ്ങിയപ്പോള്‍ വളരെ അനായാസം ആണ് അവര്‍ കളി ജയിച്ചത്. കളി 7 വിക്കറ്റിന് ജയിക്കുമ്പോള്‍ കാംബ്ലിയും ജഡേജയും ആണ് പുറത്താകാതെ ക്രീസിലുണ്ടായിരുന്നത്.
ആ കാലഘട്ടത്തില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഏകദിന ക്രിക്കറ്റില്‍ മറ്റേ അറ്റത്ത് നല്ല ഒരു ഓപ്പണറെ തേടുകയായിരുന്നു ഇന്ത്യ. ചലഞ്ചര്‍ ട്രോഫിയിലെ ഇന്ത്യ A യും ഇന്ത്യ B യും 1996 സെപ്റ്റംബര്‍ 30 ന് നടന്ന മത്സരത്തില്‍ മികച്ച ഒരു ബാറ്റിംഗ് പ്രകടനം നടത്തിയ ഓപ്പണര്‍ സച്ചിന്റെ ശ്രദ്ധയില്‍ പെട്ടു . ആ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ Bഅനില്‍ കുംബ്ളെ ക്യാപ്റ്റനായ ഇന്ത്യ A യെ ബാറ്റിങ്ങിനു അയച്ചു. മഞ്ജരേക്കറും ലക്ഷ്മണനും അടങ്ങിയ ഇന്ത്യ A ടീം 232 റണ്‍സിന് ഓള്‍ഔട്ടായി. 116 പന്തില്‍ 91 റണ്‍സ് നേടിയ റോബിന് സിംഗ് മാത്രമാണ് പിടിച്ചു നിന്നത്.
ഇന്ത്യ B മത്സരം 46 ഓവറില്‍ ലക്ഷ്യം മറികടന്നു. കുംബ്ളെ , രാജു , ഡേവിഡ് ജോണ്സണ്, പരസ് മാoബ്രെ, റോബിന് സിങ്ങ് ഉള്‍പ്പെട്ട ബാളിങ്ങ് നിരക്കെതിരെ അവര്‍ അനായാസം ജയം കണ്ടു .89 റണ്‍ നേടിയ നായകന് രാമന് പുറത്താകുമ്പോഴേക്കും ഓപ്പണിംഗ് വിക്കറ്റില്‍ 169 റണ്‍ പിറന്നിരുന്നു. പിന്നാലെ വിക്കറ്റ് കീപ്പര്‍ സമീര്‍ ഡിഗെ 3 റണ്‍സിന് പുറത്തായെങ്കിലും മറുതലക്കല്‍ ഓപ്പണിംഗ് ഇറങ്ങിയ ചെറുപ്പക്കാരന് മിന്നുന്ന പ്രകടനം നടത്തി 133 പന്തില്‍ 12 ഫോറും ഒരു സിക്സറുമടക്കം 105 നേടി പുറത്താകാതെ നിന്നു ടീമിനെ വിജയത്തിലെത്തിച്ചു. ആ പ്രകടനം കണ്ട സച്ചിന് ആ ചെറുപ്പക്കാരനെ ദേശീയ ടീമിന്റെ ഓപ്പണറായി എടുക്കാന്‍ സെലക്ഷന് കമ്മിറ്റിയോട് ആവശ്യപ്പെടുകയാണ് ഉണ്ടായത്.
നായകനെന്ന നിലയില്‍ സച്ചിന് അവിസ്മരണീയ നിമിഷങ്ങളും ടൂര്‍ണമെന്റ് വിജയവും സമ്മാനിച്ച ടൈറ്റാന്‍ കപ്പിന്റെ ആദ്യ മത്സരത്തില്‍ തന്നെ സുജിത്ത് സോമസുന്ദര്‍ എന്ന കര്ണാടക്കാരന് ദക്ഷിണാഫ്രിക്കക്കെതിരെ അരങ്ങേറ്റത്തിന് അവസരമൊരുങ്ങി . അന്ന് വലിയ ജനക്കൂട്ടത്തിനിടയിലൂടെ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 262 റണ്‍സ് ലക്ഷ്യം ചേസ് ചെയ്യാന്‍ സച്ചിനൊപ്പം ഹൈദരാബാദിലെ പിച്ചിലേക്ക് ഇറങ്ങുമ്പോള്‍ സോമസുന്ദറിന് അത് ഒരു സ്വപ്നം പോലെയായിരുന്നു. സത്യത്തില്‍ അയാള്‍ പോലും പ്രതീക്ഷിക്കാതെയാണ് അദ്ദേഹം ഇന്ത്യന്‍ ദേശീയ ടീമിലെത്തിയത് .

സോമസുന്ദറിന് തന്റെ അരങ്ങേറ്റം സമ്മാനിച്ചത് നിര്‍ഭാഗ്യമായിരുന്നു . 11 പന്തില്‍ 8 റണ്‍സുമായി സച്ചിന് മടങ്ങിയതിനു പിന്നാലെ തനിക്കൊപ്പം ഒരേ ദിവസം രഞ്ജി അരങ്ങേറ്റം കുറിച്ച രാഹുല്‍ ദ്രാവിഡുമായുള്ള ആശയക്കുഴപ്പത്തിനിടെ ഡാരില്‍ കള്ളിനന് റണ്ണൗട്ടാക്കുമ്പോള്‍ സുജിത്തിന്റെ അക്കൗണ്ടില്‍ 9 റണ്‍സ് മാത്രമാണുണ്ടായിരുന്നത് . ആ മത്സരത്തില്‍ ഒരു ഘട്ടത്തില്‍ 171 റണ്‍സിന് നാല് വിക്കറ്റ് മാത്രം നഷ്ടമായിരുന്ന ഇന്ത്യ പിന്നീട് ഒരു കൂട്ടത്തകര്‍ച്ചയോടെ 216 റണ്‍സിന് ഓള് ഔട്ടായി മത്സരം അടിയറവു പറയുകയുണ്ടായി.
തൊട്ടടുത്ത ഇന്ത്യയുടെ രണ്ടാമത്തെ മത്സരം ആസ്ട്രേലിയക്കെതിരെ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു.ഇക്കുറി സുജിത് സോമസുന്ദറിന് സ്വന്തം ഗ്രൗണ്ടില്‍ സച്ചിന്റെ കൂടെ ഒരു ഇറങ്ങാന്‍ വീണ്ടും ഒരു അവസരം കൂടി ലഭിച്ചു. ആ മത്സരത്തില്‍ ഏഴു പന്തുകള്‍ ശേഷിക്കേ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ആസ്ട്രേലിയ സ്കോര്‍ മറികടന്നു . 88 റണ്‍സ് നേടി സച്ചിന് പുറത്തായ ശേഷം തകര്‍ച്ചയിലേക്ക് വീണ ഇന്ത്യന്‍ ക്രിക്കറ്റിനെ ചരിത്രത്തിലെ മറക്കാനാകാത്ത ഒരു കൂട്ടുകെട്ടാണ് രക്ഷിച്ചത്. Dhanam Cric
സ്വന്തം കാണികളുടെ മുന്നില്‍ കുംബ്ളെയും ശ്രീനാഥും 9 ആം വിക്കറ്റില്‍ 40 പന്തില്‍ 52 നേടിയ അവിശ്വസനീയമായ കൂട്ടുകെട്ട് ഇന്ത്യയ്ക്ക് അത്ഭുത വിജയം നല്കി. വീണ്ടും അടിപതറിയ സോമസുന്ദറിന് മക്ഗ്രാത്തിന്റെ പന്തില്‍ മടങ്ങുമ്പോള്‍ 7 റണ്‍സ് മാതമേ നേടാന്‍ പറ്റിയുള്ളൂ . രണ്ടും മത്സരങ്ങളിലും ബാറ്റിങ്ങ് പരാജയമായ സോമസുന്ദറിന് പിന്നീട് ഒരു അവസരം പോലും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ലഭിച്ചില്ല. അതിനിടെ രഞ്ജിയില്‍ ജമ്മു കശ്മീരിനെതിരെ സെഞ്ച്വറി നേടിയ സിദ്ദു വീണ്ടും സുജിത്തിന് പകരക്കാരനായി ടീമിലെത്തി. ആ ടൂര്‍ണ്ണമെന്റില്‍ അതുവരെ മിഡില്‍ ഓര്‍ഡറില്‍ കളിച്ച സൗരവ് ഗാംഗുലി ആണ് പിന്നീടുള്ള മത്സരങ്ങളില്‍ സച്ചിനൊപ്പം ഓപ്പണ്‍ ചെയ്തത്.
5 ദിവസം മാത്രമാണ് സോമസുന്ദറിന്റെ ഇന്റര്‍നാഷണല്‍ കരിയര്‍ നീണ്ടു നിന്നത് .
കര്‍ണാടകയുടെ പ്രതാപ കാലത്ത് ദ്രാവിഡും കുബ്ളെയും അടക്കമുള്ള സുവര്‍ണ്ണ നിരയുടെ ഭാഗമായിരുന്ന സോമസുന്ദരം 1990-കളില്‍ മൂന്നു തവണ രഞ്ജി കിരീടം നേടിയ കര്‍ണാടക ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു .കര്‍ണാടകയ്ക്കു വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത് അദ്ദേഹത്തിന് പിന്നീട് കര്‍ണാടകയുടെ നായകവേഷവും അണിയാന്‍ പറ്റി . കര്‍ണാടകയ്ക്കു വേണ്ടി 1991 മുതല്‍ 2000 വരെ വിളിച്ച് അദ്ദേഹം പിന്നീട് കേരളത്തിനും സൗരാഷ്ട്ര ക്കും വേണ്ടി ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിക്കുകയുണ്ടായി. വിരമിച്ച ശേഷം അദ്ദേഹം 2 രഞ്ജി സീസണുകളില്‍ കേരളത്തിന്റെ കോച്ചും ആയിരുന്നു.
![]()
99 ഫസ്റ്റ് ക്ലാസ് മാച്ചുകളില്‍ 5525 റണ്‍ നേടിയ സോമസുന്ദര്‍ 11 സെഞ്ച്വറികളും 30 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.2002 ല്‍ കേരളത്തിനുവേണ്ടി ത്രിപുരക്കെതിരെ നേടിയ 222 റണ്‍സാണ് അദ്ദേഹത്തിന്റെ ടോപ്സ്കോര്‍ .ലിസ്റ്റ് A യിലെ 66 മത്സരങ്ങളില്‍ 6 സെഞ്ച്വറികളും 6 അര്‍ധ സെഞ്ചുറികളും സോമസുന്ദറിന് സ്വന്തമായുണ്ട് .1990 -91 മഹാരാഷ്ട്ര ക്കെതിരെ രഞ്ജി സീസണില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹത്തിന്റെ കൂടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇതിഹാസമായ ദ്രാവിഡും അരങ്ങേറ്റത്തിനിറങ്ങി . നാലാമനായി ഇറങ്ങി ആദ്യ ഇന്നിങ്സില്‍ 29 റണ്‍സിന് റണ്ണൗട്ട് ആയ സുജിത്ത് രണ്ടാമിന്നിംഗ്സില്‍ 27 റണ്‍സ് പുറത്താകാതെ നിന്നു .
അടുത്ത സീസണില്‍ അദ്ദേഹത്തിന് ഒരു മത്സരം മാത്രമാണ് കളിക്കാന്‍ പറ്റിയത്. പക്ഷേ അദ്ദേഹം അക്കുറി തമിഴ്നാടിനെതിരെ 5 ഓവറില്‍ 15 റണ്‍സിനു 3 വിക്കറ്റെടുത്തു കൊണ്ട് ബൗളിംഗില്‍ അപ്രതീക്ഷിത പ്രകടനം നടത്തി . ഗുണ്ടപ്പ വിശ്വനാഥ് വളരെയേറെ പ്രതീക്ഷയര്‍പ്പിച്ച സോമസുന്ദരം കാള്‍ട്ടണ്‍ സല്ദ്ദാനയുടെ വിരമിക്കലോടുകൂടി കര്‍ണാടകയുടെ സ്ഥിരം ഓപ്പണറായി. 1995 സീസണില്‍ അദ്ദേഹം ഗോവയ്ക്കെതിരെ സെഞ്ച്വറി നേടിയ അദ്ദേഹം 1996 ലെ കര്‍ണാടകയുടെ രഞ്ജി വിജയത്തില്‍ 2 സെഞ്ച്വറികളും 5 അര്‍ധ സെഞ്ചുറികളുമായി നിര്‍ണായകമായ സംഭാവനകളാണ് നല്‍കിയത്.
അ വര്‍ഷത്തെ ഫൈനലില്‍ 99 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 53 റണ്‍സും നേടിയ സോമസുന്ദര്‍ ആ സീസണില്‍ 61.76 ശരാശരിയില്‍ 803 റണ്‍സ് അടിച്ചുകൂട്ടി. 1997- 98 ല്‍ 629 നേടിയ സോമസുന്ദര്‍ അടുത്തവര്‍ഷം വീണ്ടും കര്‍ണാടകയുടെ രഞ്ജി കിരീടത്തിലെ ഭാഗമായി. ആ വര്‍ഷം 529 റണ്‍സ് അടിച്ചു .ആ ഫൈനലില്‍ ഉത്തര്‍പ്രദേശിനെതിരെ 62 നേടിയ സോമസുന്ദരം തിളങ്ങി. തൊണ്ണൂറുകളില്‍ കുംബ്ലെയും ശ്രീനാഥും പ്രസാദും ദ്രാവിഡും ഡേവിഡ് ജോണ്‍സണും ദൊദ്ദ ഗണേഷും സുനില്‍ ജോഷിയും ഉള്‍പ്പെട്ട കര്‍ണാടക താരങ്ങളെല്ലാം ഇന്ത്യന്‍ ടീമിലെത്തി .ഒപ്പം സോമസുന്ദറും . ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യങ്ങളൊപ്പം സുവര്‍ണ്ണ നിരയുടെ ഭാഗമാകുവാനും സോമസുന്ദറിന് പറ്റി.
2002 ല്‍ കേരളത്തിനുവേണ്ടി പാഡണിഞ്ഞ അദ്ദേഹം അതേവര്‍ഷം ആയിരത്തിലധികം റണ്‍സ് അടിച്ചു കുട്ടി ആ വര്‍ഷത്തെ രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടു .സൗരാഷ്ട്രക്കു അദ്ദേഹം കളിക്കുകയുണ്ടായി. വിരമിച്ചതിനുശേഷം 2012 മുതല്‍ 2014 വരെ കേരളത്തിലെ ഹെഡ് കോച്ച് ആയി സേവനം അനുഷ്ടിച്ച അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ വിജയ് ഹസാരെയിലും ഗുലാം അഹമ്മദ് ട്രോഫിയിലും കേരളം മിന്നുന്ന പ്രകടനം നടത്തി .
കുട്ടിക്കാലത്ത് ഹോക്കിയിലും ക്രിക്കറ്റിലും കൈ വെച്ച അദ്ദേഹം പിന്നീട് ക്രിക്കറ്റ് തന്നെ കരിയര്‍ ആയി തെരഞ്ഞെടുത്തു . മഗ്രാത്ത് ,ഗില്ലസ്പി ,ഡൊണാള്‍ഡ് തുടങ്ങിയ ബൗളര്‍മാര്‍ക്കെതിരെ അവരുടെ പ്രതാപ കാലത്ത് ആദ്യ മത്സരങ്ങള്‍ കഴിക്കേണ്ടി വന്നത് സോമസുന്ദറിന്റെ നിര്‍ഭാഗ്യമായിപ്പോയി എന്ന് കുംബ്ലെ പറയുകയുണ്ടായി . വളരെ അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമിലേക്ക് സെലക്ട് ചെയ്യപ്പെട്ട തനിക്ക് മാനസികമായി ഒരുങ്ങാന്‍ പറ്റാത്തത് വിനയായിപ്പോയി എന്ന് സുന്ദര്‍ കരുതുന്നു . Dhanam cric
സുജിത്ത് സോമസുന്ദറിനെ നിങ്ങള്‍ക്ക് കളിയാക്കാം . പരിഹസിക്കാം. പക്ഷേ തനിക്ക് ചില മികവുകളെങ്കിലും ഉണ്ടായിരുന്നു എന്ന് സാക്ഷാല്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ മനസില്‍ പോലും തോന്നിപ്പിക്കാന്‍ പറ്റിയതിലും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ടീമില്‍ ഇടം കണ്ടതിലും അദ്ദേഹത്തോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒന്നിച്ച് ഓപ്പണിങ് ഇറങ്ങാന്‍ പറ്റിയതിലും സോമസുന്ദരറിനും അദ്ദേഹത്തിന്റെ തലമുറകള്‍ക്കും എന്നും അഭിമാനിക്കാം .
ആയിരക്കണക്കിന്ന് മികവുറ്റ താരങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഇന്ത്യന്‍ ടീമില്‍ രണ്ടു മത്സരങ്ങളെങ്കിലും കളിക്കാന്‍ പറ്റിയിട്ടുണ്ടെങ്കില്‍ , അതും സച്ചിന് ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസത്തിന്റെ കൂടെ ഒന്ന് നടക്കാന്‍ പറ്റിയതില്‍ , നായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ടൂര്‍ണമെന്റ് വിജയത്തിന്റെ ഭാഗവുമാകാന് പറ്റിയതില്‍ .അതിനേക്കാള്‍ ഭാഗ്യം മറ്റെന്തുണ്ട് ?
Read more
…. ഡിസംബര്‍ 2 . ..സുജിത്ത് സോമസുന്ദറിന്റെ ജന്മദിനം …..







