ഒച്ചിഴയും പോലെ, ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറിയുമായി അമ്പരപ്പിച്ച് സ്മിത്ത്

പലപ്പോഴും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്താറുളള ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞത് തികച്ചും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ മറ്റൊരു കാര്യത്തിന്. കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറി കണ്ടെത്തിയാണ് സ്മിത്ത് അമ്പരപ്പിച്ചിരിക്കുന്നത്.

മാര്‍ഷ് ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ ന്യൂ സൗത്ത് വെയ്ല്‍സിനായാണ് സ്മിത്തിന്റെ ഈ സെഞ്ച്വറി. 290 പന്തുകളെടുത്തു സ്റ്റീവ് സ്മിത്ത് സെഞ്ച്വറി തികയ്ക്കാന്‍. തന്റെ 42ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് സ്മിത്ത് ഇതോടെ തികച്ചത്.

2017-18 ആഷസില്‍ 261 പന്തില്‍ നിന്നും നേടിയ സെഞ്ച്വറിയായിരുന്നു ഇതുവരെ അദ്ദേഹം നേടിയ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറി.

ഇതേ മത്സരത്തില്‍ സ്മിത്ത് പുറത്തായതും വിവാദമായി. പന്ത് ബാറ്റില്‍ തട്ടാതെ വിക്കറ്റ് കീപ്പര്‍ പിടിച്ച പന്ത് അമ്പയര്‍ ഔട്ട് വിളിയ്ക്കുകയായിരുന്നു. അമ്പയറുടെ തീരുമാനത്തിനെതിരെ അതൃപ്തി അറിയിച്ചാണ് അദ്ദേഹം ക്രീസ് വിട്ടത്.