ധര്‍മശാല ഏകദിനത്തില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 7 വിക്കറ്റ് ജയം. 112 എന്ന ചെറിയ ടോട്ടല്‍ പിന്തുടര്‍ന്ന ലങ്ക 20 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു.
ഉപുല്‍ തരംഗയുടെ 49 റണ്‍സാണ് ലങ്കയുടെ വിജയം അനായാസമാക്കിയത്. ഒരു ഘട്ടത്തില്‍ 19-2 എന്ന നിലയില്‍ ലങ്കയുടെ നില പരുങ്ങിയെങ്കിലും തരംഗയുടെ ഇന്നിംങ്സില്‍ ലങ്ക വിജയം പിടിച്ചെടുക്കുകയായിരുന്നു. 49 റണ്‍സെടുത്ത തരംഗയെ ഹാര്‍ദിക് പാണ്ഡ്യയാണ് മടക്കിയത്.
Read more
ഓപ്പണര്‍ ഗുണതിലക (11 പന്തില്‍ ഒന്ന്), ലഹിരു തിരിമാന്നെ (മൂന്നു പന്തില്‍ 0) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. നേരത്തെ ധോണിയുടെ 65 റണ്‍സിന്റെ മികവിലാണ് ഇന്ത്യ 100 കടന്നത്. ശ്രീലങ്കന്‍ ബോളര്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് തകര്‍ന്നടിയുകയായിരുന്നു.