ഇനി കളി കാണല്‍ മാത്രം, ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി സസ്പെന്‍ഡ് ചെയ്തു

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സസ്പെന്‍ഡ് ചെയ്ത് ഐ.സി.സി. സര്‍ക്കാരിന്റെ അനാവശ്യ ഇടപെടല്‍ മൂലമാണ് സസ്പെന്‍ഷന്‍. ഇന്ന് കൂടിയ ഐ.സി.സി ബോര്‍ഡ് മീറ്റിങ്ങിന് പിന്നാലെയാണ് തീരുമാനം.

2023 ക്രിക്കറ്റ് ലോകകപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് മാനേജ്മെന്റ് അംഗങ്ങളെ സര്‍ക്കാര്‍ ഇടപെട്ട് പുറത്താക്കിയിരുന്നു. ഇതിലാണ് ഐസിസി നടപടി.

നിയമം ലംഘിക്കുന്ന സമീപനമാണ് ശ്രീലങ്കന്‍ ക്രിക്കറ്റിലുണ്ടായതെന്ന് സമിതി കണ്ടെത്തി. ഇതോടെ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഒരറിയിപ്പുണ്ടാകുന്നതുവരെ ശ്രീലങ്കയ്ക്ക് കളിക്കാനാവില്ല.

ലോകകപ്പിലെ ഒന്‍പതില്‍ ഏഴ് മത്സരങ്ങളിലും ശ്രീലങ്ക തോറ്റിരുന്നു. ഇതില്‍ നടപടിയെന്നോണമാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് മേല്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായത്.