'എട്ട് വര്‍ഷം കാത്തിരുന്നില്ലേ, എങ്കില്‍ ഇനിയുമാവാം'; താര ലേലത്തില്‍ നിന്ന് പുറത്തായതില്‍ ശ്രീശാന്ത്

ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള താര ലേലത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം നേടാനാവാതെ പോയതില്‍ നിരാശയില്ലെന്ന് എസ്. ശ്രീശാന്ത്. കളിക്കളത്തിലേക്ക് മടങ്ങിയെത്താന്‍ എട്ട് വര്‍ഷം കാത്തിരുന്നു എങ്കില്‍ ഇനിയുമാവാം എന്ന് ശ്രീശാന്ത് പറഞ്ഞു.

“ഐ.പി.എല്‍ താര ലേല പട്ടികയില്‍ ഇല്ലാത്തതില്‍ പരാതിയില്ല. അടുത്ത സീസണില്‍ ഐ.പി.എല്ലില്‍ കളിക്കാന്‍ ശ്രമിക്കും. എട്ട് വര്‍ഷം കാത്തിരുന്നു എങ്കില്‍ ഇനിയുമാവാം. 38 വയസ്സേ ആയിട്ടുള്ളൂ. ഐ.പി.എല്ലില്‍ കളിക്കാന്‍ വിധിച്ചിട്ടുണ്ടെങ്കില്‍ അടുത്ത സീസണില്‍, അല്ലെങ്കില്‍ അടുത്തതില്‍ നിശ്ചയമായും ഉണ്ടാകും. തോറ്റുകൊടുക്കാന്‍ തയ്യാറല്ല. ആരുടെയും സഹതാപവും വേണ്ട. പക്ഷേ എല്ലാവരുടെയും പിന്തുണ തുടരണം.”

 

View this post on Instagram

 

A post shared by Sree Santh (@sreesanthnair36)

“ഇനിയും കഠിനമായി പ്രയത്‌നിക്കും. മുന്നില്‍ മാതൃകയായി ഒട്ടേറെ സൂപ്പര്‍ സ്റ്റാറുകളുണ്ട്. ചില കാര്യങ്ങള്‍ നമ്മുടെ വഴിക്കു വരില്ലെന്നാണ് അവര്‍ പഠിപ്പിച്ചിട്ടുള്ളത്. ശ്വാസമുള്ളിടത്തോളം കാലം തോറ്റുകൊടുക്കില്ല. ഏതെങ്കിലും ടീമിന് എന്നെ വേണമെങ്കില്‍ ഇനിയും അവസരമുണ്ട്. ഒരു സര്‍പ്രൈസ് കോള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. ക്രിസ് ഗെയിലിനു ലഭിച്ചതു പോലെ ഒരവസരമാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ ജയമാണ് ലക്ഷ്യം” ശ്രീശാന്ത് പറഞ്ഞു.

 

View this post on Instagram

 

A post shared by Sree Santh (@sreesanthnair36)

“ചെന്നായ്ക്കൂട്ടത്തിലേക്ക് എന്നെയെറിഞ്ഞോളൂ, ഞാന്‍ തിരിച്ചു വരും, അവയെത്തന്നെ നയിച്ചു കൊണ്ട്…” എന്നൊരു പോസ്റ്റും ശ്രീശാന്ത് പങ്കുവെച്ചിട്ടുണ്ട്.
ലേലത്തിനായി 292 താരങ്ങളടങ്ങിയ പട്ടികയാണ് ബി.സി.സി.ഐ പുറത്തുവിട്ടത്. നേരത്തെ ലേലത്തില്‍ പങ്കെടുക്കുന്നതിനായി ശ്രീശാന്ത് പേര് പേര് രജിസ്റ്റര്‍ ചെയ്തിരുന്നു. 1114 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ നിന്നാണ് 292 താരങ്ങളുടെ അന്തിമ പട്ടിക ബി.സി.സി.ഐ തയ്യാറാക്കിയത്.

Image result for sachin baby

ശ്രീശാന്തിന് ഇടം നേടാനായില്ലെങ്കിലും മലയാളി താരങ്ങളായ സച്ചിന്‍ ബേബിയും മുഹമ്മദ് അസ്ഹറുദ്ദീനും പട്ടികയിലുണ്ട്. ഈ മാസം 18ന് ചെന്നൈയില്‍ വെച്ചാണ് മിനിലേലം നടക്കുന്നത്.