ഫ്ലെമിംഗ് അവനെ കുറിച്ച് പറഞ്ഞ വാക്കുകൾ വേദനിപ്പിച്ചു, ഇന്ന് ധോണി അവന് അവസരം നൽകണം

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) അവസാന ലീഗ് മത്സരം കളിക്കാനായാൽ രാജ്വർധൻ ഹംഗാർഗേക്കറിന് മികച്ച അവസരമായിരിക്കുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ പാർഥിവ് പട്ടേൽ പറയുന്നു. 2022-ലെ അണ്ടർ-19 ലോകകപ്പ് നേട്ടത്തിൽ വലിയ പങ്ക് വഹിച്ച താരത്തിന് ഇതുവരെ ഐ.പി എലിൽ അരങ്ങേറാൻ സാധിച്ചിട്ടില്ല

യുവ ഓൾറൗണ്ടറെ നിലവിലെ ചാമ്പ്യൻമാർ 1.50 കോടി രൂപയ്ക്കാണ് ചെന്നൈ ടീമിൽ എത്തിച്ചത്. ഈ സീസണിൽ വലിയ പ്രതീക്ഷയിലാണ് താരം ടീമിലെത്തിയത്. വജ്രായുധം ആകുമെന്ന് പറഞ്ഞ താരത്തിന് ഇതുവരെ അവസരം പോലും ചെന്നൈ കൊടുക്കില്ല.

“ഈ അവസാന മത്സരത്തിൽ ജയിക്കാൻ സിഎസ്‌കെ എല്ലാ ശ്രമങ്ങളും നടത്തും. അവർ ചില പുതിയ കോമ്പിനേഷനുകൾ പരീക്ഷിച്ചേക്കാം. അത് എന്തൊക്കെ ആണെന്ന് പറയാൻ കഴിയില്ല. പ്രശാന്ത് സോളങ്കിക്ക് പകരം രാജ്വർധൻ ഹംഗാർഗേക്കർ വരുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യ ദിവസം മുതൽ ഞാൻ ഇത് പറയുന്നു. അവസാന മത്സരത്തിൽ ധോണി അവനെ ഇറക്കുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഫ്ലെമിംഗിന്റെ പ്രസ്താവനയിൽ ഞാൻ നിരാശനായിരുന്നു. ഫിറ്റ്നാണെങ്കിൽ യുവതാരത്തിന് ഇതൊരു മികച്ച അവസരമാണ്. ”

ഇത്തരം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ യുവതാരത്തെ ഇറക്കാൻ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ലെന്ന് സിഎസ്‌കെ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗ് സീസണിൽ നേരത്തെ പറഞ്ഞിരുന്നു. ഹംഗാർഗെക്കർ ശരിയായ ദിശയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാല് തവണ ജേതാക്കളായവർ. രാജസ്ഥാൻ റോയൽസിനെതിരെ (ആർആർ) അവസാന മത്സരം കളിക്കും. ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ 2022ലെ അവസാന മത്സരം കൂടിയാണിത്