ടോസ് വിജയം ദക്ഷിണാഫ്രിക്കയ്ക്ക്; ഇന്ത്യ ആദ്യം ബോള്‍ ചെയ്യും

ഇന്ത്യയ്‌ക്കെതിരായ ലോക കപ്പ് മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു. ജയത്തോടെ ലോക കപ്പ് മത്സരങ്ങള്‍ക്ക് തുടക്കമിടാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ രണ്ട് കളി തോറ്റ ക്ഷീണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.  ലോക കപ്പില്‍ ഇരുടീമുകളും ഇതുവരെ നാല് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും ജയം ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമായിരുന്നു.

പേസ് ബൗളര്‍ ലുംഗി എങ്കിടിക്ക് പിന്നാലെ പരിക്ക് മൂലം സൂപ്പര്‍ താരം ഡെയ്ല്‍ സ്റ്റെയിനും പുറത്തായത് ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. ഹഷീം അംല ടീമിലേക്ക് തിരിച്ചെത്തിയതാണ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ആവേശം നല്‍കുന്നത്. രണ്ട് സ്പിന്നര്‍മാരെയാണ് അവര്‍ ഇന്ന് കളിപ്പിക്കുന്നത്. അതേ സമയം പരിക്കിന്റെ പിടിയിലായിരുന്ന കേദാര്‍ ജാദവ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഇന്ത്യ ടീം: രോഹിത് ശര്‍മ്മ, ശിഖാര്‍ ധവാന്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, കേദാര്‍ ജാദവ്, എം എസ് ധോണി, ഹാര്‍ദിക് പാണ്ട്യ, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, ജസ്പ്രിത് ബുംറ.

ദക്ഷിണാഫ്രിക്ക ടീം: ക്വിന്റണ്‍ ഡികോക്ക്, ഹഷീം അംല, ഫാഫ് ഡുപ്ലെസിസ് (ക്യാപ്റ്റന്‍), റാസി വാന്‍ഡര്‍ ഡസന്‍, ജെ പി ഡുമിനി, ഡേവിഡ് മില്ലര്‍, ഫ്‌ലെഖ്‌ലുക്വായോ, ക്രിസ് മോറിസ് കാഗിസോ റബാഡ, ഇമ്രാന്‍ താഹിര്‍, ടബ്രായിസ് ഷംസി