ഐപിഎലിൽ ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ 7 വിക്കറ്റുകൾക്ക് തോല്പിച്ച് രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ച് ഗുജറാത്ത് ടൈറ്റൻസ്. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ സെഞ്ച്വറി മികവിലാണ് ഗുജറാത്തിനു വിജയിക്കാൻ സാധിച്ചത്. രാജസ്ഥാന് വേണ്ടി യുവ താരം വൈഭവ് സൂര്യവൻഷി 96 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 214 റൺസ് നേടി. ഓപ്പണർ വൈഭവ് സൂര്യവൻഷിയുടെയും (96) രവീന്ദ്ര ജഡേജ (45*) ഡൊണോവൻ ഫെറേയ്‌റ (38*) റൺസിന്റെയും മികവിലാണ് രാജസ്ഥാൻ കൂറ്റൻ സ്‌കോറിൽ എത്തിയത്. ബോളിങ്ങിൽ ഗുജറാത്തിനായി റബാഡ, ഹോൾഡർ എന്നിവർ 2 വിക്കറ്റുകളും മുഹമ്മദ് സിറാജ് പ്രസിദ്ധ് കൃഷ്ണ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.
Read more
ബാറ്റിംഗിൽ നായകൻ ശുഭ്മൻ ഗിൽ 104 റൺസ് നേടി. കൂടാതെ സായി സുദർശൻ 58 റൺസും, രാഹുൽ തിവാറ്റിയ 17* റൺസും വാഷിംഗ്‌ടൺ സുന്ദർ 16 റൺസും നേടി വിജയ സ്കോർ മറികടന്നു. രാജസ്ഥാൻ വേണ്ടി ജോഫ്രാ ആർച്ചർ നൻഡ്രെ ബർഗർ ബ്രിജേഷ് ശർമ്മ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.







