മോസ്റ്റ് മോഡേണ്‍ റാമ്പുകളോ, സ്‌കൂപ്പുകളോ, റിവേഴ്സ് സ്വീപ്പുകളോ ഒന്നുമില്ലാത്ത ബാറ്റര്‍, മനസിലെ ടി20 ഡ്രീം ഇലവനില്‍ ഇല്ലാതിരുന്ന താരം

ഫ്രണ്ട് ഫുട്ടില്‍ സ്‌ട്രോങ്ങായ ഭൂരിപക്ഷം സബ് കോണ്ടിനെന്റ് പ്ലയേഴ്സില്‍ നിന്ന് വ്യത്യസ്തനായി, സ്‌ട്രോങ്ങ് ബാക്ക് ഫുട്ട് ഗെയിമുള്ള ശുഭമാന്‍ ഗില്‍ എന്ന ബാറ്ററുടെ ടെക്കനിക്കല്‍ എബിലിറ്റി, 2020-21 ലെ എപ്പിക്ക് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സീരീസ് നമ്മുക്ക് കാട്ടിതന്നതാണ്. ശരീഭാരം അനായസമായി ബാക്ക് ഫുട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുകൊണ്ട് മനോഹരമായി ബാക്ക്ഫുട്ട് പഞ്ചുകള്‍ കളിക്കുന്ന ഗില്ലിന്റെ കരുത്തുറ്റ ബോട്ടം ഹാന്‍ഡ്, അയാളെ ഒരു മികച്ച ODI പ്ലയെര്‍ കൂടിയാക്കി മാറ്റുകയായിരുന്നു.

ഗില്ലിന്റെ ടെക്കനിക്കല്‍ എബിലിറ്റിയെ അക്കനൗലെഡ്ജ് ചെയ്യുമ്പോഴും, പ്രിത്വിഷായും, SKY യും, ത്രിപാഠിയും, ഹാര്‍ദിക്കുമൊക്കെയുള്ള ആഗ്രഷനും, ഇന്റെന്റും, അണ്‍ഓര്‍ത്തോഡോക്സ്റ്റിയുമൊക്കെ മുഖമുദ്രയായുള്ളൊരു ‘മനസ്സിലെ T20 ഡ്രീം ഇലവണില്‍’, ശുഭമാന്‍ എന്ന പേര് ഒരിക്കലുമില്ലായിരുന്നു. T20 യില്‍, നമ്മുടെ ടോപ് ഓര്‍ഡറിനെ വണ്‍ ഡയമെന്‍ഷണലാക്കി മാറ്റിയിരുന്ന RRV (രോഹിത് -രാഹുല്‍ -വിരാട് ) ത്രയത്തിനെപ്പോലെതന്നെ സമാന ശൈലിയുള്ള ഗില്‍ എന്ന ബാറ്റര്‍ക്ക്, കൂടുതലായി ഒന്നും തന്നെ ഓഫര്‍ ചെയ്യാനില്ല എന്ന മുന്‍വിധിയായിരുന്നു ആ ചിന്തകള്‍ക്ക് അടിസ്ഥാനം. എന്നാല്‍, കഴിഞ്ഞരാത്രിയിലെ ‘GILL STORM’ മനസ്സിന്റെ അടിത്തട്ടിലെ അത്തരം ചിന്തകളോട് അവധിക്കു പോകുവാന്‍ ആവിശ്യപ്പെട്ടിരിക്കുകയാണ്.

T20 യുടെ ഗെയിമിന്റെ ഫ്‌ലയറിനൊപ്പം നമ്മള്‍ ചേരുപടി ചേര്‍ത്തുവെച്ചിരിക്കുന്ന മോസ്റ്റ് മോഡേണ്‍ റാമ്പുകളോ, സ്‌കൂപ്പുകളോ, റിവേഴ്സ് സ്വീപ്പുകളോ ഒന്നുമില്ലാതെ, പ്രോപ്പര്‍ ക്രിക്കെറ്റിംഗ് കോപ്പി ബുക്ക് ഷോട്ടുകള്‍ കൊണ്ടു മാത്രം, ഗില്‍ എന്ന ബാറ്റര്‍, 200% സ്‌ട്രൈക്ക് റേറ്റില്‍ ഇന്റര്‍നാഷണല്‍ T20 യിലെ ഒരു ഇന്ത്യക്രിക്കറ്ററിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയെടുക്കുകയാണ്.

ബാക്ക്ഫുട്ടില്‍ ബ്രയ്‌സ്വെല്ലിനെ പഞ്ചുചെയ്തും, ഫെര്‍ഗൂസനെ കട്ട് ചെയ്തും, കവറിലൂടെയും കവര്‍ പോയിന്റിലൂടെയും ബൗണ്ടറികള്‍ കണ്ടെത്തുന്ന ഗില്‍, തൊട്ടടുത്ത നിമിഷം ടിക്ക്‌നര്‍ക്കെതിരെ ഫ്രണ്ട് ഫുട്ടില്‍ വിരാട് കോഹ്ലിയെപ്പോലെ ഡീപ് എക്‌സ്ട്രാ കവറിലൂടെ ഡ്രൈവ് കളിക്കുന്നതാണ് നമ്മള്‍ കാണുന്നത്. ടിക്‌നര്‍ക്കെതിരെ മിഡ് വിക്കറ്റിനുമുകളിലൂടെ നേടുന്ന ബൗണ്ടറി ഒരു ഫ്‌ലിക്ക് ഷോട്ടാണെന്നാണ് പ്രഥമദൃഷ്ടിയില്‍ തോന്നിയതെങ്കിലും, റിപ്ലൈയില്‍, കൈകുഴകള്‍ക്ക് റോളോട്ടുമില്ലാത്ത, ഒരു ബോട്ടം ഹാന്‍ഡന്റ് പിക്കപ്പ് ഷോട്ടാണതെന്നു വ്യക്തമായിരുന്നു.

സാറ്റ്‌നര്‍ പന്തിനെ ഫ്‌ലൈറ്റ് ചെയ്തപ്പോള്‍, സൗരവ് ഗാംഗുലിയെ പോലെ ക്രീസ് വീട്ടിറങ്ങി ബൗളറുടെ തലയ്ക്കു മുകളിലൂടെ ബൗണ്ടറി പറത്തുന്ന ഗില്‍, പിന്നീട് അതെ സാറ്റ്‌നറിനെ, രാഹുല്‍ ദ്രാവിഡിനെപ്പോലെ സ്‌ക്വയര്‍ കട്ട് ചെയ്ത് പോയിന്റിനും തേര്‍ഡ് മാനിലും ഇടയിലൂടെ ബൗണ്ടറികടത്തുന്നതും കണ്ടു. ലിസ്റ്റര്‍ക്കെതിരെ തുടരെ തുടരെ നേടിയ സിക്‌സറുകളും, ടിക്‌നെറിനെ രോഹിത് ശര്‍മ്മയെപ്പോലെ ഡീപ് മിഡ് വിക്കറ്റിനുമുകളിലൂടെ പുള്‍ ചെയ്തതും, അയാളിലെ ഫീയര്‍ലെസ്സ് ക്ളീന്‍ ഹിറ്ററിന്റെ ദൃഷ്ടാന്തങ്ങളായിരുന്നു.

സച്ചിനും, സേവാഗും, ഗംഭീറും, യുവരാജും, ധോണിയുമൊക്കെ നിറഞ്ഞു താരനിബിഡമായൊരു ഇന്ത്യന്‍ ടീമില്‍, ആദ്യമാദ്യം ഇവരിലാരെങ്കിലുമൊക്കെ കളിക്കാത്തവസരത്തില്‍ ഒരു പകരക്കാരനായി വന്ന്, ഒടുവില്‍ ഈ മുന്‍നിരതാരങ്ങളൊക്കെയുണ്ടെങ്കില്‍പോലും ഡ്രോപ്പ് ചെയ്യാനാവാത്ത വിധം ഇന്ത്യന്‍ ക്രിക്കറ്റിലെ ‘ദി ഇന്‍എവിറ്റബിള്‍’ ആയി മാറിയ വിരാട് കോഹ്ലിയുടെ പ്രാരംഭ കാലത്തിന്റെ ഓര്‍മ്മകളുണര്‍ത്തുന്ന ശുഭമാന്‍ ഗില്‍ എന്ന ഈ ഇരുപത്തിമൂന്നുകാരന്‍, സോഷ്യല്‍ മീഡിയയിലെ കിംവദന്തികള്‍ പോലെ സാറാ ടെന്‍ ണ്ടുക്കല്‍ക്കറിന്റെ മാത്രമല്ല, മുഴുവന്‍ ക്രിക്കറ്റ് പ്രേമികളുടെയും ‘ദി നെക്സ്റ്റ് ഓള്‍ ഫോര്‍മാറ്റ് ഹാര്‍ട്ട് ത്രോബ് ‘ ആയി മാറുകയാണ്. വരും കാലങ്ങങ്ങളില്‍ അയാള്‍ നമ്മുക്കായി പുല്‍മൈതാനങ്ങളില്‍ ഇതിഹാസങ്ങള്‍ രചിക്കട്ടെ.. Shubhman Gill… The man for the future..