കോഹ്‌ലിയ്‌ക്ക് എതിരെ കര്‍ശന നടപടിയ്ക്ക് ബി.സി.സി.ഐ; ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയേക്കും!

ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച വിരാട് കോഹ്‌ലിയെ ഏകിന ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിസിസിഐ ഒഫീഷ്യല്‍ തന്നെയാണ് ഏകദിനത്തില്‍ കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി സുരക്ഷിതമല്ലെന്ന സൂചനകള്‍ തന്നിരിക്കുന്നത്. ബിസിസിഐയോട് ആലോചിക്കാതെയുള്ള  കോഹ്‌ലിയുടെ പെട്ടെന്നുള്ള സ്ഥാനമൊഴിയല്‍ തീരുമാനത്തില്‍ അധികാരികള്‍ അസ്വസ്ഥരാണെന്നാണ് വിവരം.

കോഹ്‌ലിയുടെ ടി20 നായക പിന്മാറ്റത്തിന് പിന്നാലെ ബിസിസിഐ പ്രസിഡന്റ് ഗാംഗുലി അടക്കമുള്ളവര്‍ പ്രതികരണവുമായി രംഗത്ത് വന്നെങ്കിലും മറ്റ് ഫോര്‍മാറ്റുകളില്‍ കോഹ്‌ലി നായകനായി ഇനിയും തുടരുമെന്ന് രീതിയില്‍ ഒന്നും പറഞ്ഞിട്ടില്ല. മറ്റ് ഫോര്‍മാറ്റുകളില്‍ നായകനായി തുടരുമെന്നാണ് കോഹ്‌ലി പറഞ്ഞതെങ്കിലും, നിലവിലെ താരത്തിന്റെ എടുത്തുചാട്ടത്തില്‍ അതൃപ്തരായ ബിസിസിഐ ഏകദിന ഫോര്‍മാറ്റിലും കോഹ് ലിയുടെ കാര്യത്തില്‍ വിചിന്തനത്തിന് തയാറാകുമെന്ന് തന്നെയാണ് കരുതേണ്ടത്.

Virat Kohli's Century Drought Continues in ODIs - RollingNotes' News

മികച്ച ഒരു യുവനിര വളര്‍ന്നുവരുന്ന സാഹചര്യം കണക്കിലെടുത്ത് ഈ സന്ദര്‍ഭം മികച്ചരീതിയില്‍ മുതലെടുക്കാനാണ് ബിസിസിഐ നീക്കം. അതേസമയം ടീമിന്റെ ഉപനായക സ്ഥാനത്തു നിന്ന് രോഹിത് ശര്‍മ്മയെ നീക്കം ചെയ്യാന്‍ കോഹ്ലി നീക്കം നടത്തിയെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. 34 വയസ്സായ രോഹിത്തിന്റെ പ്രായം ചൂണ്ടിക്കാട്ടിയാണ് കോഹ്ലി ഉപനായകനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. രോഹിതിന് പകരം ഏകദിനത്തില്‍ കെ.എല്‍ രാഹുലിന്റെയും ടി20യില്‍ റിഷഭ് പന്തിന്റെയും പേരുകള്‍ ക്യാപ്റ്റന്‍ ബിസിസിഐയോട് നിര്‍ദേശിച്ചു എന്നാണ് റിപ്പോര്‍ട്ട്.