സ്‌പോണ്‍സര്‍മാരെ കിട്ടാതെ വലഞ്ഞ് പാക് ടീം; ജഴ്‌സിയില്‍ ഇനി 'അഫ്രീദി സാന്നിദ്ധ്യം'

കോവിഡ് കാരണം സ്‌പോണ്‍സറെ കണ്ടെത്താനാകാതെ പ്രതിസന്ധിയിലായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. സ്‌പോണ്‍സര്‍മാരുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയത് അവസാന നിമിഷം പാളിപ്പോകുകയായിരുന്നു. അതിനാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ പാക് ടീമിന്റെ ജഴ്‌സിയില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോയാവും ഉണ്ടായിരിക്കുക. അഫ്രീദി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

“പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ പങ്കാളികളെന്ന നിലയില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ പാകിസ്ഥാന്‍ ടീമിന്റെ പ്ലേയിങ് കിറ്റില്‍ ഇടംപിടിക്കും. എക്കാലവും ഞങ്ങള്‍ക്കു നല്‍കുന്ന ഉറച്ച പിന്തുണയ്ക്ക് വസിം ഖാനും എല്ലാ പിസിബി ഭാരവാഹികള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഇംഗ്ലണ്ട് പര്യടനത്തില്‍ പാകിസ്ഥാന്‍ ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു” അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.

Shahid Afridi tests positive for COVID-19 - The Hindu

കോവിഡിനെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രതിസന്ധിക്കിടെയും ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. ഇതിനായി പാക് ടീം ഇംഗ്ലണ്ടിലെത്തി കഴിഞ്ഞു.

Buttler slams fastest World Cup ton for England, Pakistan end ...

മൂന്നു വീതം ടെസ്റ്റും ട്വന്റി-20യുമാണ് ഇവിടെ പാകിസ്ഥാന്‍ കളിക്കുക. ഓഗസ്റ്റ് അഞ്ചു മുതല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡിലാണ് ആദ്യ ടെസ്റ്റ് നടക്കുക. നിലവില്‍ ഇംഗ്ലണ്ട് വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ്.