ആദ്യം ബാറ്റൊടിച്ചു, പുതിയ ബാറ്റുമായി ക്രീസിൽ കുറച്ച് നേരം പിടിച്ചുനിൽക്കാൻ എന്ന് വിചാരിച്ചപ്പോൾ ആ മോഹവും തല്ലിക്കെടുത്തി ഷഹീൻ അഫ്രീദി, വീഡിയോ വൈറൽ

ഞായറാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന പിഎസ്എൽ 2023 മത്സരത്തിൽ പെഷവാർ സാൽമിക്കെതിരെ ലാഹോർ ഖലാൻഡേഴ്സ് ക്യാപ്റ്റൻ ഷഹീൻ അഫ്രീദി എറിഞ്ഞ മികച്ച ഓപ്പണിങ് സ്പെല്ലാണ് ഇപ്പോൾ വാർത്തകളിലെ താരം

ഫഖർ സമാൻ (96), അബ്ദുല്ല ഷഫീക്ക് (75), സാം ബില്ലിംഗ്സ് (47*) എന്നിവരുടെ തകർപ്പൻ ബാറ്റിംഗിലാണ് ഖലന്ദർ 241/3 എന്ന കൂറ്റൻ സ്‌കോർ നേടിയത്. ലാഹോർ ടീം പി.എസ്.എൽ ചരിത്രത്തിൽ നേടിയ ഏറ്റവും ഉയർന്ന സ്‌കോറും പി‌എസ്‌എല്ലിൽ മൊത്തത്തിൽ നോക്കിയാൽ മൂന്നാമത്തെ ഉയർന്ന സ്‌കോറുമായിരുന്നു ഇത്.

പവർപ്ലേയിൽ ഓപ്പണർമാരായ മുഹമ്മദ് ഹാരിസ് (0), ബാബർ അസം (7) എന്നിവരെ പുറത്താക്കിയതോടെ അഫ്രീദി പെഷവാറിന് ആദ്യ തിരിച്ചടി നൽകി. ഹാരിസിന്റെ ബാറ്റൊടിക്കുന്ന രീതിയിലുള്ള പന്താണ് ആദ്യം എറിഞ്ഞത്. ഓഫ് സ്റ്റമ്പിന് പുറത്ത് പിച്ച് ചെയ്തപന്തികൾ ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ ബാറ്റ് 2 കഷണമായി ഒടിയുകയാണ് ചെയ്തത്.

ഞെട്ടലോടെ നോക്കിന്ന് ബാറ്റ്സ്‍മാന് പുതിയ ബാറ്റുമായി അടുത്ത പന്ത് നേരിടാൻ ഒരുങ്ങിയപ്പോൾ തൊട്ടടുത്ത പന്ത് ഒരു യോർക്കർ ആയിരുന്നു, ബാറ്റ്സ്മാനെ കാഴ്ചക്കാരനാക്കി നിർത്തി പന്ത് സ്റ്റമ്പ് തെറിപ്പിക്കുകയാണ് ചെയ്തത്. ഷഹീൻ അഫ്രീദിക്കെതിരെ സെയ്ം അയൂബ് രണ്ട് ബൗണ്ടറികൾ പറത്തി ആദ്യ ഓവർ ഒമ്പത് റൺസിന് അവസാനിപ്പിച്ചു. മൂന്നാം ഓവറിൽ ബാബറും അയൂബും ചേർന്ന് 2 ബൗണ്ടറികൾ നേടി. മനോഹരമായി തിരിച്ചെത്തിയ അഫ്രീദി ബാബറിനെ മടക്കിയതോടെ ലാഹോർ മത്സരത്തിലെ വിജയം ഉറപ്പിച്ചു.