സെവാഗ് ആ പാട്ടു പാടും, അതിനിടയില്‍ സിക്‌സറും തൂക്കും..; അനുഭവം പങ്കുവെച്ച് കെവിന്‍ പീറ്റേഴ്‌സണ്‍

ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി ഒരു ടി 20 മത്സരത്തില്‍ ബാറ്റ് ചെയ്യുകയാണ് കെവിന്‍ പീറ്റേഴ്‌സണും വീരേന്ദ്ര സെവാഗും ..പന്തെറിയുന്നത് സുനില്‍ നരേയ്ന്‍. നരേയ്ന്‍ അന്ന് ഉജ്ജ്വല ഫോമില്‍ .. പന്ത് പിച്ച് ചെയ്ത് എങ്ങോട്ട് പോകുമെന്ന് ദൈവത്തിനു പോലും മനസ്സിലാക്കാന്‍ പറ്റാത്ത രീതിയിലാണ് അന്ന് സുനില്‍ നരേയ്‌ന്റെ ബൗളിംഗ്..

സഹോദരാ.. താങ്കള്‍ എനിക്ക് സ്‌ട്രൈക്ക് തരൂ.. ഞാന്‍ നോക്കിക്കൊള്ളാം എന്ന് സെവാഗ്.. പന്തില്‍ എങ്ങനെയെങ്കിലും ബാറ്റ് കൊള്ളിച്ചാല്‍ അല്ലേ ഇപ്പുറത്തെത്താന്‍ കഴിയൂ എന്ന് പീറ്റേഴ്‌സണ്‍.. ആദ്യ രണ്ട് പന്ത് എങ്ങോട്ട് പോയെന്ന് പീറ്റേഴ്‌സണ് അറിയില്ല.. മൂന്നാം പന്ത് പീറ്റേഴ്‌സണ്‍ എങ്ങനെയോ ബാറ്റില്‍ കൊള്ളിച്ച് ഇപ്പുറത്തെത്തി..

സ്‌ട്രൈക്ക് എന്‍ഡില്‍ എത്തിയ സേവാഗ് ചൂളം വിളിച്ച് ജോളിയായി നില്‍ക്കുന്നു.. നാലാമത്തെ പന്ത് എക്‌സ്ട്രാ കവറിനു മുകളില്‍ കൂടി ഗ്യാലറിയില്‍.. അഞ്ചാമത്തെ പന്ത് എക്‌സ്ട്രാ കവറിനു മുകളില്‍ കൂടി വീണ്ടും ഗ്യാലറിയില്‍ .. ആറാമത്തെ പന്ത് ലോംഗോഫിനു മുകളില്‍ കൂടി ഗ്യാലറിയില്‍ .. !

ഇന്ത്യ-ഇംഗ്ലണ്ട് മാച്ചിനിടെ കമന്ററി ബോക്‌സില്‍നിന്ന് പീറ്റേഴ്‌സണ്‍ ഇപ്പോള്‍ പറഞ്ഞ് കേട്ടതാണ്.. ഇത് കേട്ടപ്പോള്‍ ഹര്‍ഷ ഭോഗ്ലെയുടെ വക രസകരമായ മറ്റൊരു കാര്യം സെവാഗിനെപ്പറ്റി..

സ്‌ട്രൈക്ക് എന്‍ഡില്‍ നിന്ന് പാട്ടുപാടുന്ന സ്വഭാവമുണ്ടത്രെ സേവാഗിന് .. ഇന്ത്യ പാകിസ്താന്‍ മത്സരത്തിനിടയ്ക്ക് നിങ്ങള്‍ ആ പാട്ടൊന്നു പാടൂ – ഈ പാട്ടൊന്ന് പാടൂ എന്ന് വിക്കറ്റ് കീപ്പര്‍ പറയും.. സെവാഗ് ആ പാട്ടു പാടും.. അതിനിടയില്‍ സിക്‌സറും തൂക്കും.. ഓരോരോ ജീനിയസുകള്‍ .. !

എഴുത്ത്: Vayu Jith

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍