ഇതൊക്കെ കാണുമ്പോൾ ചിരിക്കണോ കരയണോ എന്ന അവസ്ഥയിലാണ് ഞാൻ, അവനെ അവർ ചതിക്കും; ഇന്ത്യൻ ടീമിനെതിരെ ആകാശ് ചോപ്ര

ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് തനിക്ക് ലഭിച്ച അവസരങ്ങൾ പരമാവധി മുതലാക്കിയതിന് അഭിനന്ദനവുമായി ആകാശ് ചോപ്ര. എന്നിരുന്നാലും, യുസ്‌വേന്ദ്ര ചാഹൽ ഫിറ്റ് ആയി തിരിച്ചുവരുമ്പോൾ റിസ്റ്റ്-സ്പിന്നർ പുറത്തിരിക്കേണ്ടിവരുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

വ്യാഴാഴ്ച കൊൽക്കത്തയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ ശ്രീലങ്കയെ 215 റൺസിന് പുറത്താക്കിയപ്പോൾ കുൽദീപ് യാദവ് 3/51 എന്ന കണക്കുകൾ രേഖപ്പെടുത്തി. ഒരു ഘട്ടത്തിൽ വലിയ സ്കോറിലേക്ക് എത്തുമെന്ന് കരുതിയ ലങ്കയെ ഒതുക്കിയത് താരത്തിന്റെ അച്ചടക്കമുള്ള ബോളിങ് തന്നെയെന്ന് പറയാം. പിന്നീട് ഇന്ത്യ 4 വിക്കറ്റും 40 പന്തുകളും ശേഷിക്കെ കുറഞ്ഞ ലക്ഷ്യം പിന്തുടർന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0ന് അപരാജിത ലീഡ് നേടുകയും ചെയ്തു.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ ഗെയിം അവലോകനം ചെയ്യുമ്പോൾ, ചോപ്ര കുൽദീപിനെ പ്രശംസിച്ചു:

“കുൽദീപ് യാദവ് വളരെ മികച്ച ബോളറാണ് , നിങ്ങൾ അദ്ദേഹത്തിന് കളിക്കാൻ അവസരം നൽകിയാൽ അവൻ മാൻ ഓഫ് ദ മാച്ച് ആകും.”

ബംഗ്ലാദേശിൽ നടന്ന ആദ്യ മത്സരത്തിൽ അദ്ദേഹം പ്ലെയർ ഓഫ് ദ മാച്ചായിരുന്നു, രണ്ടാം മത്സരത്തിൽ കളിച്ചില്ല. ഇവിടെയും അദ്ദേഹം പ്ലെയർ ഓഫ് ദ മാച്ച് ആയതിനാൽ അടുത്ത മത്സരം കളിച്ചേക്കില്ല. യൂസി ലഭ്യമായിക്കഴിഞ്ഞാൽ അവനെ പുറത്ത് ഇരുത്തും

Read more

.