സഞ്ജുവിന് 2027 ലോകകപ്പിൽ അവസരം ലഭിക്കില്ല, കെ എൽ രാഹുലിനും ഇഷാൻ കിഷനുമാണ് മുൻതൂക്കം: ഇർഫാൻ പത്താൻ

അടുത്ത വർഷം ആരംഭിക്കുന്ന 2027ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററാവാൻ സഞ്ജുവിനേക്കാൾ സാധ്യത കെഎൽ രാഹുലിനും ഇഷാൻ കിഷാണുമെന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ മുൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ. സഞ്ജു സാംസണിന്റെ ഏകദിന റെക്കോർഡുകൾ മികച്ചത് തന്നെയാണ്.

എങ്കിലും ടീം മാനേജ്‌മെന്‍റിന്‍റെ ആദ്യ ചോയ്‌സുകൾ രാഹുലും ഇഷാനുമായിരിക്കുമെന്നാണ് പത്താന്‍റെ നിലവിലെ വിലയിരുത്തൽ. സ്റ്റാർ സ്‌പോർട്സിന്‍റെ ‘ഫോളോ ദി ബ്ലൂസ്’ എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഇർഫാൻ പത്താൻ ലോകകപ്പ് സാധ്യതകളെക്കുറിച്ച് മനസ്സ് തുറന്നത്.

Read more

‘മിഡിൽ ഓർഡറിൽ കളിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ കെഎൽ രാഹുൽ തന്നെയായിരിക്കും ലോകകപ്പിലെ ഒന്നാം നമ്പർ ചോയ്‌സ്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കെൽപ്പുള്ള വെർസറ്റൈൽ പ്ലെയറാണ് അദ്ദേഹം. ടോപ് ഓർഡറിൽ കളിക്കാനും ഷോർട്ട് ബോളുകളെ സ്ക്വയർ ദി വിക്കറ്റിലൂടെ മികച്ച രീതിയിൽ നേരിടാനും സാധിക്കുന്ന ഒരു ഇടംകയ്യൻ ബാറ്ററെ ആവശ്യമുള്ളതിനാലാണ് ഇഷാൻ കിഷനെ ടീമിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അതുകൊണ്ട് ഇവർക്ക് രണ്ടുപേർക്കുമായിരിക്കും ഏറ്റവും കൂടുതൽ മുൻഗണന’, പത്താൻ വ്യക്തമാക്കി.