മിന്നിച്ചേക്കണേ സഞ്ജു, നമീബിയക്കെതിരെ ഓപ്പണർ റോളിൽ സഞ്ജു സാംസൺ

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം ഇന്ന് നമീബിയക്കെതിരെ. ഓപണർ റോളിൽ അഭിഷേക് ശർമയ്ക്ക് പകരമായി എത്തുന്നത് മലയാളി താരം സഞ്ജു സാംസൺ ആണെന്ന് ഉറപ്പായി കഴിഞ്ഞു. ഇന്നലെ നടന്ന പ്രാക്ടിസിൽ സഞ്ജു നെറ്റ്സിൽ ഒരുപാട് നേരം പരിശീലിച്ചു.

അഭിഷേകിന്റെ അഭാവത്തില്‍ സഞ്ജു സാംസണ്‍ അതീവ ഗൗരവത്തോടെയാണ് പരിശീലനം നടത്തിയത്. നെറ്റ്സില്‍ തന്റെ പഴയ താളം കണ്ടെത്താന്‍ സഞ്ജു കഠിനമായി ശ്രമിക്കുന്നുണ്ട്. പേസര്‍മാര്‍ക്കെതിരെ നന്നായി ബാറ്റ് വീശുന്ന വീഡിയോ ഐ സി സി പങ്കുവെച്ചു. സഞ്ജു താളം കണ്ടെത്തുന്നു എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

Read more

അഭിഷേക് ശര്‍മയെ അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വയറിലെ അണുബാധയെ തുടര്‍ന്നാണ് അഭിഷേകിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്‌തെങ്കിലും നാളെ നടക്കുന്ന നമീബിയക്കതിരെയുള്ള മത്സരത്തില്‍ താരത്തിന് വിശ്രമം നൽകുമെന്നാണ് സൂചന.