ചെന്നൈയിൽ തിളങ്ങാനാവാതെ സഞ്ജു സാംസൺ; ബാറ്റിംഗിൽ വീണ്ടും നിരാശ

ഐപിഎലിൽ പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തിൽ വീണ്ടും നിരാശപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ് താരം സഞ്ജു സാംസൺ. പഞ്ചാബ് ബോളർ സേവ്യർ ബാർട്ടലേറ്റിന്റെ പന്തിൽ പ്രഭ്സിമ്രാന് ക്യാച്ച് നൽകിയാണ് സഞ്ജു പുറത്തായത്. 7 പന്തിൽ നിന്നായി ഒരു ഫോർ അടക്കം 7 റൺസാണ് സഞ്ജുവിന്റെ സംഭാവന. ഇതോടെ ചെന്നൈക്കായി കളിച്ച രണ്ട് മത്സരങ്ങളിലും രണ്ടക്കം കടക്കാൻ സഞ്ജുവിന് സാധിച്ചില്ല.

പഞ്ചാബ് കിംഗ്സ് പ്ലേയിങ് ഇ‌ലവൻ: പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), കൂപ്പർ കൊണോലി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, മാർക്കോ യാൻസെൻ, സേവ്യർ ബാർട്ട്ലെറ്റ്, വിജയ്കുമാർ വൈഷക്, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹൽ.

ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേയിങ് ഇ‌ലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റൻ), ആയുഷ് മാത്രെ, സർഫറാസ് ഖാൻ, ശിവം ദുബെ, കാർത്തിക് ശർമ, പ്രശാന്ത് വീർ, നൂർ അഹമ്മദ്, മാറ്റ് ഹെൻറി, അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്.