സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ മലയാളി താരം സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് ട്രാൻസ്ഫർ വാങ്ങി പോകും എന്ന് സൂചന. സഞ്ജു ചെന്നൈയിലേക്കു തന്നെയെന്നു സൂചിപ്പിക്കുന്ന സിഗ്നൽ ആരാധകർക്കു ലഭിച്ചു. സഞ്ജു പങ്കുവച്ച ചിത്രത്തിന് രാജസ്ഥാൻ റോയൽസിന്റെ മുൻ ഫിറ്റ്നസ് പരിശീലകനായ രാജാമണി പ്രഭു ഇട്ട കമന്റാണ് ചെന്നൈ ആരാധകരെ ആവേശത്തിലാക്കിയത്. റിയൽ സ്റ്റാർ എന്നും ‘മഞ്ഞ നിറത്തിലുള്ള ഹാർട്ടുമാണ്’ രാജാമണി കമന്റായി ഇട്ടത്.

സഞ്ജു സാംസൺ സിഎസ്‌കെയിലേക്ക് ചേക്കേറിയാൽ പകരം ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിനെ വിട്ടു നൽകാനായിരിക്കും ചെന്നൈ തീരുമാനിക്കുക. ഔദ്യോഗീകമായ വിവരങ്ങൾ വരും ദിവസങ്ങളിൽ ലഭിക്കും. ഈ വർഷം നടന്ന ഐപിഎലിൽ കളിച്ച മത്സരങ്ങളിൽ ഒന്നിൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ അശ്വിന് സാധിച്ചില്ല.

Read more

സഞ്ജു ചെന്നൈയിലേക്ക് പോയാൽ നായകന്റെ റോളിൽ അദ്ദേഹത്തെ കാണാൻ സാധിക്കില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്. ചെന്നൈ നായകനായി ഋതുരാജ് ഗെയ്ക്‌വാദ് തന്നെ തുടരും. വൈസ് ക്യാപ്റ്റന്റെ റോളിലായിരിക്കും സഞ്ജു ടീമിൽ ഉണ്ടാവുക.