ഇന്ത്യൻ താരവും ഐപിഎലിൽ രാജസ്ഥാൻ റോയൽസ് നായകനുമായ സഞ്ജു സാംസൺ അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎലിൽ നിന്നും ട്രാൻസ്ഫർ ആവശ്യപ്പെട്ടു. നാളുകൾ ഏറെയായി താരം രാജസ്ഥാൻ റോയൽസ് വിടുകയാണെന്നു അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ടീം വിടാനുള്ള ആഗ്രഹം സഞ്ജു ഫ്രാഞ്ചൈസിയെ അറിയിച്ചതായി ക്രിക്ക് ബസ് റിപ്പോര്‍ട്ട് ചെയ്തു. 2015 മുതൽ രാജസ്ഥാൻ റോയൽസിന്റെ ഭാഗമായ സഞ്ജു, ടീം മാനേജ്മെന്റുമായി അഭിപ്രായവ്യത്യാസങ്ങളാണ് തീരുമാനത്തിന് കാരണമെന്നും റിപ്പോർട്ടുകളുണ്ട്.
താരലേലത്തിന് മുമ്പ് തന്നെ റിലീസ് ചെയ്യണമെന്നോ ട്രേഡ് ചെയ്യണമെന്നോ സഞ്ജു രാജസ്ഥാന്‍ റോയല്‍സിനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് സൂചന. ഇതോടെ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായി. സഞ്ജുവിനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് നീക്കം നടത്തുന്നതായി നേരത്തേ തന്നെ റിപ്പോട്ടുകൾ വന്നിരുന്നു.
Read more
എന്നാൽ ചെന്നൈ സൂപ്പർ കിങ്സിനെ കൂടാതെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും താരത്തിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. സഞ്ജുവിനെ നിലനിർത്താൻ പരമാവധി രാജസ്ഥാൻ മാനേജ്‌മന്റ് ശ്രമിക്കുന്നുണ്ടെന്നും റിപ്പോട്ടിൽ സൂചിപ്പിക്കുന്നു.







