കഴിഞ്ഞ വർഷം നടന്ന ടി 20 മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തിയ താരമാണ് സഞ്ജു സാംസൺ. എന്നാൽ ഇപ്പോൾ നടന്ന ഇംഗ്ലണ്ട് പരമ്പരയിൽ ആ മികവ് കാട്ടാൻ താരത്തിന് സാധിക്കാതെ പോയി. അഞ്ച് കളിയിൽ നിന്നായി 51 റൺസ് ആണ് താരം നേടിയത്. ഇതോടെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് സഞ്ജു സാംസൺ പുറത്താകും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
അവസാന ടി 20 മത്സരത്തിൽ കൈ വിരലിന് പൊട്ടലേറ്റതിനെ തുടർന്നു സഞ്ജു പിന്മാറിയിരുന്നു. തുടർന്ന് വിക്കറ്റ് കീപ്പറായത് ദ്രുവ് ജുറലായിരുന്നു. എന്നാൽ ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് സഞ്ജുവിന് 6 ആഴ്ചത്തെ വിശ്രമം അനിവാര്യമാണ്. മാർച്ച് 21 മുതൽ ആരംഭിക്കുന്ന ഐപിഎലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള ആദ്യ മത്സരങ്ങളിൽ നിന്ന് സഞ്ജു പുറത്തിരിക്കേണ്ടി വരും. ക്യാമ്പിൽ ജോയിൻ ചെയ്യ്താലും ഉടൻ പരിശീലനത്തിന് ഇറങ്ങാൻ സാധിക്കില്ല.
സഞ്ജു ഇല്ലാത്തതിനാൽ യശസ്‌വി ജയ്‌സ്വാളിനോടൊപ്പം ആര് ഓപണിംഗിൽ ഇറങ്ങും എന്നാണ് ആരാധകരുടെ ചോദ്യം. ഇപ്പോൾ കിട്ടുന്ന റിപ്പോട്ടുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ ഐപിഎൽ മെഗാ താരലേലത്തിൽ അൻസോൾഡ് ആയി മാറിയ ഓസ്‌ട്രേലിയൻ ഓപണർ ഡേവിഡ് വാർണറിനെ കൊണ്ട് വരാനുള്ള നീക്കത്തിലാണ് രാജസ്ഥാൻ റോയൽസ് എന്നാണ് അറിയാൻ സാധിക്കുന്നത്.
Read more
അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഡേവിഡ് വാർണർ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതിനാലാണ് വാർണറിനെ മെഗാ താരലേലത്തിൽ ഒരു ടീമും എടുക്കാതെയിരുന്നത്. ഓസ്‌ട്രേലിയക്ക് വേണ്ടി വെടിക്കെട്ട് ഓപ്പണിങ് പ്രകടനം കാഴ്ച വെച്ചിട്ടുള്ള താരം രാജസ്ഥാൻ റോയൽസിന് ഒരു മുതൽ കൂട്ടാകും എന്നാണ് അധികൃതരുടെ അഭിപ്രായം. വരും ദിവസങ്ങളിൽ ഔദ്യോഗീക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.