ഏകദിന പ്ലെയിംഗ് ടീമിൽ സൂര്യകുമാർ യാദവിന് പകരം സഞ്ജു സാംസണെ ഉൾപ്പെടുത്താൻ പറയുന്നവരെ എതിർത്തും സൂര്യകുമാറിനെ അനുകൂലിച്ചും രംഗത്ത് എത്തിയിരിക്കുകയാണ് മുൻ നായകൻ കപിൽ ദേവ്. അത്തരത്തിൽ ഒരു മാറ്റത്തിന്റെ ആവശ്യമില്ല എന്ന വാദമാണ് കപിൽ ഉന്നയിക്കുന്നത്.
ഇന്ത്യൻ താരം സൂര്യകുമാർ യാദവിന് തീർച്ചയായും മികച്ച ഇപ്പോൾ അത്ര മികച്ച സമയമല്ല. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ഇപ്പോൾ സമാപിച്ച ഏകദിന പരമ്പരയിൽ താരം തുടർച്ചയായി മൂന്ന് ഗോൾഡൻ ഡക്കുകൾ നേടി. ടി20യിലെ ഏറ്റവും മികച്ച ബാറ്ററാണ് അദ്ദേഹം, എന്നാൽ 50 ഓവർ ഫോർമാറ്റിൽ സൂര്യകുമാർ ഇതുവരെ നിലയുറപ്പിച്ചിട്ടില്ല. 23 ഏകദിന മത്സരങ്ങളിൽ നിന്ന് 24.05 ശരാശരിയിൽ 433 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്, ഇത് അദ്ദേഹത്തിന്റെ കഴിവിനേക്കാൾ വളരെ കുറവാണ്. ഏകദിന ലോകകപ്പ് വരാനിരിക്കെ സൂര്യകുമാർ യാദവിനെ ഒരു കാരണവശാലും ടീമിലേക്ക് അടുപ്പിക്കരുതെന്ന ആവശ്യവുമായി ആരാധകരിൽ ഒരു വിഭാഗം എത്തിക്കഴിഞ്ഞു.
സൂര്യകുമാർ ഏകദിനത്തിൽ ഇത്രയധികം ഫ്ലോപ്പായ സ്ഥിതിക്ക് സൂര്യകുമാറിന് പകരം സഞ്ജുവിന് അവസരം കൊടുക്കണമെന്ന ആവശ്യം ശക്തമാണ്. അത് ഒരുപാട് അആരാധകർ ആവശ്യപെട്ട് ട്വിറ്ററിൽ ഉൾപ്പടെ ട്രെൻഡിങ് ആട്ട സ്ഥിതിക്കാണ് കപിൽ തന്റെ അഭിപ്രായം പറയുന്നത്. “ഇത്രയും നന്നായി കളിച്ച ഒരു ക്രിക്കറ്റ് കളിക്കാരന് എപ്പോഴും കൂടുതൽ അവസരങ്ങൾ ലഭിക്കും. സൂര്യയെ സഞ്ജു സാംസണുമായി താരതമ്യം ചെയ്യരുത്, അത് ശരിയാണെന്ന് തോന്നുന്നില്ല. സഞ്ജു ഒരു മോശം ഘട്ടത്തിലൂടെ കടന്നുപോയാൽ നിങ്ങൾ മറ്റൊരാളെക്കുറിച്ച് സംസാരിക്കും.”
Read more
“ഇത് പാടില്ല. ടീം മാനേജ്‌മെന്റ് സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ നൽകണം. അതെ, ആളുകൾ സംസാരിക്കും, അഭിപ്രായം പറയും, പക്ഷേ ആത്യന്തികമായി ഇത് മാനേജ്‌മെന്റിന്റെ തീരുമാനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.