ആ നാല് വീക്ക്‌നെസില്‍ ഒന്നുപോലും സഞ്ജുവിനില്ല, പന്തും ഏറെക്കുറെ അതുപോലെയാണ്

ഒരു ബാറ്റര്‍ക്ക് പ്രധാനമായും 4 വീക്ക്നെസ്സുകള്‍ ആണ് ഉണ്ടാവുക..

1. Outside off stump ലൈനില്‍ വരുന്ന out-swinger… അത് എഡ്ജ് എടുത്തിട്ട് കീപ്പറോ സ്ലിപ്പിലോ ക്യാച്ച് ഔട്ട് ആവുക.
2. In swing ബോളില്‍ LBW ആവുക.
3. ഷോര്‍ട്ട് ബോള്ളില്‍ ഔട്ട് ആവുക.
4. സ്പിന്‍ കളിക്കാന്‍ അറിയാതെ ഇരിക്കുക..
ഈ നാല് വീക്‌നെസ്സില്‍ ഏതെലും ഒന്ന് ഒരു ബാറ്റര്‍ക്ക് ഉണ്ടാവും.. പക്ഷെ സഞ്ജു ഇതില്‍ നിന്നും വ്യത്യസ്തനാണ്.. സഞ്ജുവിന് ഈ 4 വീക്‌നെസ്സില്‍ ഒന്നുപോലും ഇല്ല.. എന്നുവെച്ചു ഇത്തരം പന്തുകളില്‍ സഞ്ജു ഔട്ട് ആവാറില്ല എന്നല്ല ഞാന്‍ പറഞ്ഞത്.. ഒരേ മോഡ് ഓഫ് ഡിസ്മിസ്സല്‍സ് തുടരെ റിപീറ്റ് ചെയ്തു വരുമ്പോളാണ് അതൊരു വീക്‌നെസ്സ് ആയി കണക്കാക്കുക..

സഞ്ജുവിന് സ്ഥിരമായി ഔട്ട് ആക്കാന്‍ ഒരു പ്ലാനോ സ്ട്രാടജിയോ ഉണ്ടെന്നു തോന്നുന്നില്ല.. മിക്ക സമയത്തും റിസ്‌ക് ഷോട്ടുകള്‍ കളിച്ചായിരുന്നു സഞ്ജു ഔട്ട് ആയികൊണ്ടിരുന്നത്.. റിഷഭ് പന്തും ഏറെക്കുറെ അതുപോലെയാണ്.. പന്ത് പക്ഷെ വൈറ്റ് ബോളില്‍ ഇന്റര്‍നാഷണല്‍ ലെവലില്‍ അത്ര ഇമ്പാക്ട് ഉണ്ടാക്കിയിട്ടില്ല എന്നതൊഴിച്ചാല്‍ ഒരു സ്ഥായിയായ വീക്‌നെസ്സ് ഉണ്ടെന്ന് തോന്നിയിട്ടില്ല..

സഞ്ജു വൈറ്റ് ബോളില്‍ മാത്രമല്ല, റെഡ് ബോളിലും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കെല്പുള്ള ആളാണ്.. പ്രായം അയാളെ തളര്‍ത്താന്‍ തുടങ്ങുന്നതിനു മുന്നേ മൂന്ന് ഫോര്‍മാറ്റിലും സ്ഥിരമായി അയാള്‍ ഉണ്ടാവണം.. ഏതേലും ഒരു ഫോര്‍മാറ്റില്‍ ഒരു മത്സരമെങ്കിലും അയാള്‍ ക്യാപ്റ്റന്‍ ആയിട്ട് ഇന്ത്യയെ നയിക്കണം..

എഴുത്ത്: ലോറന്‍സ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍