ആവേഷ് ഖാനെ കൊണ്ട് സിംഗിള്‍ എടുപ്പിച്ച് സ്‌ട്രൈക്ക് കീപ്പ് ചെയ്യാന്‍ സഞ്ജു ശ്രമിക്കണമായിരുന്നു, അപ്പോഴും ഏറ്റവും മികച്ചത് ബാക്കി വെച്ചിരുന്നു

അബ്ദുള്‍ ആഷിഖ് ചിറയ്ക്കല്‍

സഞ്ജു സാംസണ്‍, ഇറങ്ങിയത് unusual position ആയ 6 ആം നമ്പറില്‍, തോല്‍വി ഉറപ്പിച്ച മട്ടിലുള്ള ഇന്ത്യന്‍ അന്തരീക്ഷം, മഹാരാജ്, ശംസി സ്പിന്‍ ബൗളേഴ്സ് പിച്ചില്‍ മാജിക് കണ്ടെത്തിയ സമയം.. ഒരു തുടക്കക്കാരനെ സംബന്ധിച്ച് ഏറ്റവും സമ്മര്‍ദം നേരിടുന്ന അവസ്ഥ..

വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ counter അറ്റാക്കിലൂടെ അല്പം ആശ്വാസം ടീമിന് നല്‍കി മടങ്ങുന്നു.. അപ്പോഴും ജയം ഒരുപാട് അകലെ തന്നെ.. റബാഡയുടെയും പര്‍ണേലിന്റെയും ഓവറുകള്‍ ബാക്കി കിടക്കുന്നു.. എല്ലാ ഇന്ത്യക്കാരും സഞ്ജുവില്‍ മാത്രം പ്രതീക്ഷ ബാക്കി വെക്കുന്നു..

ക്രീസില്‍ നില്‍ക്കുന്ന സമയത്ത് ഒരിക്കല്‍ പോലും അയാള്‍ ടെന്‍ഷന്‍ പുറത്ത് കാണിക്കുന്നില്ല.. Req run rate കള്‍ 8 ഉം 10 ഉം കടന്ന് 15 ന് മുകളിലേക്ക് കടന്നു.. അതിനിടയില്‍ ലുങ്കി എങ്കിടിയുടെ പന്തില്‍ അടിച്ച സിക്‌സ് പരാമര്‍ശിക്കാതെ വയ്യ..

അഞ്ചാം വിക്കറ്റില്‍ 67 ഉം ആറാം വിക്കറ്റില്‍ 93 റണ്‍സുകള്‍ കൂട്ടിച്ചേര്‍ത്ത് ഇന്ത്യക്ക് വിജയത്തിന്റെ തിരിനാളം അയാള്‍ കൊളുത്തിക്കൊണ്ടേയിരുന്നു.. പക്ഷെ അതൊന്നും ലക്ഷ്യം എത്തിപ്പിടിക്കാന്‍ മതിയായില്ല.. കൂട്ടത്തില്‍ SA യുടെ അച്ചടക്കമുള്ള ഫീല്‍ഡിങ്ങും ഒരു കീറാമുട്ടി തന്നെയായിരുന്നു..

പക്ഷെ, 39 ആം ഓവറില്‍ ഇന്ത്യയുടെയും ഒപ്പം സഞ്ജുവിന്റേയും എല്ലാ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചു.. ഒറ്റ പന്ത് പോലും face ചെയ്യാന്‍ സഞ്ജുവിന് അവസരം കിട്ടിയില്ല, കൂടാതെ ആവേഷ് ഖാനെ കൊണ്ട് single മാത്രം എടുത്ത് strike keep ചെയ്യാന്‍ സഞ്ജു ശ്രമിക്കണമായിരുന്നു എന്ന് ഇപ്പൊ തോന്നിപ്പോവുന്നു..

അപ്പോഴും ഏറ്റവും മികച്ചത് ബാക്കി വെച്ചിരുന്നു. ഷംസിയുടെ അവസാന ഓവറില്‍ അടിച്ച 6, 4, 4 ,4 ഷോട്ടുകള്‍ക്ക് ജയം നേടാന്‍ കഴിഞ്ഞില്ലെങ്കിലും ഇനിയുള്ള നാളുകള്‍ എന്റേത് കൂടിയാണെന്ന് ഉറപ്പിക്കുന്ന ഇന്നിംഗ്‌സ് എന്ന് നിസ്സംശയം പറയാം..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7