ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയിൽ ഭുവനേശ്വർ കുമാറിന് കൂടുതൽ അവസരം നൽകണമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. സ്‌ക്വാഡിൽ ഉൾപെടുത്തിട്ടിട്ട് ഉണ്ടങ്കിൽ താരത്തെ കളിപ്പിക്കണമെന്നും മഞ്ജരേക്കർ പറഞ്ഞു.
പ്രോട്ടീസിനെതിരായ അഞ്ച് ടി20 മത്സരങ്ങൾക്കുള്ള 18 അംഗ ഇന്ത്യൻ ടീമിലെ അഞ്ച് സീമർമാരിൽ ഭുവനേശ്വറും ഉൾപ്പെടുന്നു. ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ് എന്നിവരാണ് മിക്‌സിലെ മറ്റ് പേസർമാർ.
“ധാരാളം താരങ്ങളുണ്ട്. ഭുവനേശ്വർ വളരെ മികച്ചവനായിരുന്നു, അവൻ വിശ്വസനീയനായ ഒരു ഡെത്ത് ബൗളറാണെന്ന് അദ്ദേഹം കാണിച്ചു, ഡെത്തിൽ ഇന്ത്യക്ക് താരങ്ങളെ ആവശ്യമുണ്ട്. ഭുവനേശ്വർ കുമാറിനെ നിങ്ങൾ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽകളിപ്പിക്കണം.”
“അവേശ് ഖാൻ മറ്റൊരു നല്ല ഓപ്ഷൻ ആണ്, അവിടെ ഹർഷൽ പട്ടേലുണ്ട്, അർഷ്ദീപ് സിംഗ് ഉണ്ട്. അതിനാൽ ആ സ്ഥലങ്ങൾക്കായി നല്ല മത്സരമുണ്ടാകും. ഹാർദിക് പാണ്ഡ്യയെ അവരുടെ നാലാമത്തെ ഓപ്ഷനായി ഇന്ത്യ ഉപയോഗിക്കണം. ”
Read more
ഈ പരമ്പരയിലെ പ്രകടനം പല താരങ്ങൾക്കും നിർണായകമാണ്.