ഇന്ത്യന്‍ ക്രിക്കറ്റിലെ വനിതാ സൂപ്പര്‍ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിന് ഒപ്പം

ഇന്ത്യന്‍ വനിതാക്രിക്കറ്റിലെ സൂപ്പര്‍താരം ഇതിഹാസതാരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനൊപ്പം. ആറ് ഐസിസി ലോകകപ്പ് കളിക്കുന്ന ആദ്യത്തെ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോഡാണ് വനിതാ ക്രിക്കറ്റ് ടീമിന്റെ നായിക മിതാലിരാജ് സ്വന്തമാക്കി. പാകിസ്താനെതിരേയുള്ള ഉദ്ഘാടന മത്സരത്തില്‍ ഇറങ്ങിയതിലൂടെയാണ് ഇന്ത്യന്‍ താരം ഈ നേട്ടമുണ്ടാക്കിയത്.

ഇതോടെ ആറ് വ്യത്യസ്ത ലോകകപ്പുകളില്‍ കളിച്ചതിന്റെ റെക്കോഡുള്ള സച്ചിനും പാകിസ്താന്‍ താരം മിയാന്‍ ദാദിനുമൊപ്പമാണ് മിതാലിയുടെ സ്ഥാനം. മിതാലി രാജ് 2000, 2005, 2009, 2013, 2017, 2022 ലോകകപ്പുകളില്‍ കളിച്ചാണ് ഈ റെക്കോഡിലേക്കെത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 1992, 1996, 1999, 2007, 2011 ലോകകപ്പുകളിലാണ് കളിച്ചത്.

2017ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്കെത്തിക്കാന്‍ മിതാലിക്കായിരുന്നു. എന്നാല്‍ ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് പൊരുതിത്തോറ്റു. ഇന്ത്യയുടെ പേസര്‍ ജുലാന്‍ ഗോസ്വാമി അഞ്ച് ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 2005, 2009, 2013, 2017, 2022 ലോകകപ്പുകളുടെ ഭാഗമാകാന്‍ ഇന്ത്യന്‍ ബൗളര്‍ ജുലന്‍ ഗോസ്വാമികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

വനിതാ ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് 39കാരിയായ മിതാലിയുടെ പേരിലാണ്. 226 ഏകദിനത്തില്‍ നിന്ന് 7632 റണ്‍സാണ് അദ്ദേഹം നേടിയത്. ഏഴ് സെഞ്ച്വറിയും 62 അര്‍ധ സെഞ്ച്വറിയും താരത്തിന്റെ പേരിലുണ്ട്. 12 ടെസ്റ്റില്‍ നിന്ന് 699 റണ്‍സും 89 ടി20യില്‍ നിന്ന് 2364 റണ്‍സും മിതാലിയുടെ പേരിലുണ്ട്.