സച്ചിനും കോഹ്‌ലിയുമൊക്കെ എനിക്ക് നിസ്സാരം, അവരെ പുറത്താക്കാൻ എനിക്ക് എളുപ്പം

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളാണ് സച്ചിനും കോഹ്‌ലിയും ഒകെ. കരിയറിൽ ഇപ്പോൾ മോശം ഫോമിലാണെങ്കിലും കോഹ്ലി സൃഷ്‌ടിച്ച ഓളമൊന്നും ആർക്കും സ്വപ്നം കാണാൻ പോലും പറ്റുന്നതല്ല. സച്ചിനാകട്ടെ ഇന്നും യുവതലമുറ മാതൃകയാകുന്ന താരവും.

ഇരു താരങ്ങളുടെയും വിക്കറ്റ് എടുക്കുക എന്ന് പറഞ്ഞാൽ ഏതൊരു ബൗളറും ആഗ്രഹിക്കുന്ന നേട്ടമാണ്. ഇതിൽ രണ്ട് പേരും രണ്ട് കാലഘട്ടങ്ങളുടെ പ്രതിനിധികളാണ്. എന്തിരുന്നാലും ഇരുവരെയും കരിയറിൽ ഏറ്റവും കൂടുതൽ പുറത്താക്കാൻ ഭാഗ്യം ലഭിച്ച ഒരേ ഒരു താരമേ ഒള്ളു- ജെയിംസ് ആൻഡേഴ്സൺ.

Read more

22 പ്രാവശ്യമാണ് ആൻഡേഴ്സൺ പുറത്താക്കിയത് ഇരുവരെയും രണ്ട് പേരെയും കൂട്ടി. ലോകക്രിക്കറ്റിൽ ഇന്നും അടങ്ങാത്ത വിക്കറ്റ് ദാഹവുമായി നടക്കുന്ന ആൻഡേഴ്സൺ അടുത്തിടെയും ഇനി കോഹ്‌ലിയുമായിട്ട് ഏറ്റുമുട്ടാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു.