എന്തുകൊണ്ട് വെങ്കടേഷിന് ഓവര്‍ നല്‍കിയില്ല?, വിചിത്ര വിശദീകരണം

ഒന്നാം ഏകദിനത്തില്‍ അരങ്ങേറ്റ ഓള്‍റൗണ്ടര്‍ താരം വെങ്കടേഷ് അയ്യര്‍ക്ക് ഒരു ഓവര്‍ പോലും എറിയാന്‍ നല്‍കാത്തതില്‍ വിശദീകരണവുമായി ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഇന്ത്യയുടെ സ്പിന്‍ ബോളര്‍മാര്‍ മികവ് കാട്ടിയതിനാലാണ് വെങ്കടേഷിനെ പരീക്ഷിക്കാത്തതെന്നായിരുന്നു ധവാന്‍രെ വിചിത്ര വിശദീകരണം.

‘ഇന്ത്യയുടെ സ്പിന്‍ ബോളര്‍മാര്‍ മികവ് കാട്ടിയിരുന്ന സാഹചര്യത്തില്‍ വെങ്കടേഷിന്റെ ബോളിംഗ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നില്ല. സ്പിന്നിന് നല്ല ടേണ്‍ ലഭിക്കുന്നുണ്ടായിരുന്നു. ഫാസ്റ്റ് ബോളര്‍മാരും മികച്ചവരായിരുന്നു. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴാത്താന്‍ സാധിച്ചില്ല. ഈ സമയത്ത് ഞങ്ങള്‍ ചിന്തിച്ചത് മുഖ്യ ബോളര്‍മാരെ തിരിച്ചെത്തിച്ച് വിക്കറ്റ് വീഴ്ത്തി കൂട്ടുകെട്ട് പൊളിക്കാനാണ്. എന്നാല്‍ അവര്‍ക്കതിന് സാധിച്ചില്ല.’

Shikhar Dhawan Reveals Why Venkatesh Iyer Didnt Bowl In 1st Odi Against  South Africa in Hindi - गब्बर ने उठाया राज़ से पर्दा, बताया- 'आखिर क्यों  नहीं की वेंकटेश अय्यर ने बॉलिंग'

‘മത്സരത്തിന്റെ സാഹചര്യം നോക്കി കളിക്കുകയാണ് വേണ്ടത്. വ്യക്തിഗത പ്രകടനത്തിനെക്കാളാറെ ടീമിന്റെ പ്രകടനത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. മത്സരത്തെ നിങ്ങള്‍ എത്രമാത്രം മനസിലാക്കുന്നുവെന്നതും പ്രധാനപ്പെട്ട കാര്യമാണ്. ടീമിന് കൂട്ടുകെട്ട് അത്യാവശ്യമായ സമയങ്ങളില്‍ അതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. അനുഭവസമ്പത്തിനനുസരിച്ച് പക്വത കാട്ടേണ്ടതായുണ്ട്’ ധവാന്‍ പറഞ്ഞു.

ധവാനിത് പറയുമ്പോഴും ദക്ഷിണാഫ്രിക്കയുടെ മീഡിയം പേസര്‍ ആന്റിലി ഫെലുക്കുവായോ രണ്ട് വിക്കറ്റടക്കം വീഴ്ത്തി മികവ് കാട്ടിയിരുന്നു എന്നത് വിസ്മരിച്ചുകൂടാ. മത്സരത്തില്‍ വെങ്കടേഷിനെ ബോളേല്‍പ്പിക്കാന്‍ നായകനായ രാഹുലിന് വിശ്വാസം ഇല്ലായിരുന്നുവെന്നു വേണം കരുതാന്‍.