സഞ്ജു രാജസ്ഥാന്‍ വിട്ട് ചെന്നൈയിലേക്കോ?; പ്രതികരണവുമായി ടീം വൃത്തങ്ങള്‍

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ടീം വിടുന്നതായ റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. സഞ്ജു ഇന്‍സ്റ്റാഗ്രാമില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ അണ്‍ഫോളോ ചെയ്തതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. പകരം ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീമിനെ താരം ഫോളോ ചെയ്തതും ചര്‍ച്ചയ്ക്ക് ചൂട് കൂട്ടി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ടീം വൃത്തങ്ങള്‍.

‘എന്തുകൊണ്ടാണ് സഞ്ജു രാജസ്ഥാനെ അണ്‍ഫോളോ ചെയ്തതെന്ന് അറിയില്ല. ഞങ്ങളുടെ ഭാവി കണ്ടിരുന്നത് അവനെ ചുറ്റിയാണ്. ഞങ്ങളുടെ നിലനിര്‍ത്തുന്നവരുടെ പട്ടികയിലെ മുഖ്യ സ്ഥാനം അവനാണ്. എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ്’ രാജസ്ഥാന്‍ വൃത്തം പറഞ്ഞു.

IPL 2021: WATCH - Sanju Samson tries to keep the coin used in the toss yet  again » FirstSportz

ഐപിഎല്‍ 14ാം സീസണില്‍ ബാറ്റിംഗില്‍ മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ പുറത്തെടുത്തത്. സീസണിലെ 14 മല്‍സരങ്ങളില്‍ നിന്നും 40.33 ശരാശരിയില്‍ 136.72 സ്‌ട്രൈക്ക് റേറ്റോടെ 484 റണ്‍സാണ് സഞ്ജു നേടിയത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. സഞ്ജുവിന്‍റെ ഐപിഎല്‍ കരിയറിലെ മികച്ച പ്രകടനമാണിത്.

RR skipper Sanju Samson collects coin when he won the toss against Dhoni -  Kriya Speak

ബാറ്റ്‌സ്മാനെന്ന നിലയില്‍ അഭിമാനിക്കാമെങ്കിലും ക്യാപ്റ്റനെന്നന നിലയില്‍ സഞ്ജുവിന് നിരാശയാണ് ഫലം. 14 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തിലാണ് അദ്ദേഹത്തിനു ടീമിനെ വിജയിപ്പിക്കാനായത്. 10 പോയിന്റോടെ ഏഴാംസ്ഥാനത്താണ് റോയല്‍സ് ഈ സീസണ്‍ പൂര്‍ത്തിയാക്കിയത്.