ചെന്നൈ സൂപ്പര് കിങ്‌സിനെതിരെ അതിവേഗ അര്‍ധസെഞ്ച്വറി നേടി ആര്‍സിബിയുടെ റൊമാരിയോ ഷെപ്പേര്‍ഡ്. 14 ബോളില്‍ 53 റണ്‍സാണ് അവസാന ഓവറുകളിലെ മിന്നല്‍ ബാറ്റിങ്ങിലൂടെ താരം നേടിയത്. നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 378.57 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഈ വെടിക്കെട്ട് പ്രകടനം. റൊമാരിയോ ഷെപ്പേര്‍ഡിന്റെ മിന്നല്‍ ബാറ്റിങ്ങിന്റെ മികവില്‍ ആര്‍സിബി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. നേരത്തെ ഓപ്പണിങ്ങ് വിക്കറ്റില്‍ വിരാട് കോഹ്ലിയും ജേക്കബ് ബെതലും ചേര്‍ന്ന് മികച്ച തുടക്കമാണ് ആര്‍സിബിക്ക് സമ്മാനിച്ചത്.
ഇരുവരും ചേര്‍ന്ന് പവര്‍പ്ലേ ഓവറുകളില്‍ ടീമിനായി കത്തിക്കയറി. 33 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 62 റണ്‍സാണ് കോഹ്ലി നേടിയത്. ഇന്നത്തെ ഇന്നിങ്‌സോടെ സായി സുദര്‍ശനെ മറികടന്ന് ഓറഞ്ച് ക്യാപ്പ് വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി. 11 കളികളില്‍ 505 റണ്‍സാണ് നിലവില്‍ കോഹ്ലിക്കുളളത്. കൂടാതെ ഐപിഎല്‍ ചരിത്രത്തില്‍ ചെന്നൈ സൂപ്പര് കിങ്‌സിനെതിരെ എറ്റവും കൂടുതല്‍ അര്‍ധസെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡും കോഹ്ലി സ്വന്തം പേരിലാക്കി.
Read more
10 അര്‍ധസെഞ്ച്വറികള്‍ കോഹ്ലി നേടിയപ്പോള്‍ ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, രോഹിത് ശര്‍മ തുടങ്ങിയവര്‍ ഒമ്പത് ഫിഫ്റ്റികളുമായി കോഹ്ലിക്ക് പിന്നില്‍ രണ്ടാമത് നില്‍ക്കുന്നു. ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വച്ചാണ് ഇന്നത്തെ മത്സരം. പ്ലേ ഓഫ് പ്രവേശനം ഉറപ്പാക്കാന്‍ ഇന്നത്തെ മത്സരത്തില്‍ ആര്‍സിബിക്ക് വിജയം അനിവാര്യമാണ്.