BGT 2024:രോഹിത് രക്ഷപ്പെടണമെങ്കിൽ അവനെ കണ്ട് പഠിക്കണം, അല്ലെങ്കിൽ പണി ഉറപ്പ്: രവി ശാസ്ത്രി

ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ മൂന്നാം ടെസ്റ്റിന് മുന്നോടിയായി കെഎൽ രാഹുലിൽ നിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ തൻ്റെ ഓപ്പണിംഗ് സ്ഥാനം തിരിച്ചുപിടിക്കണമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. രോഹിത് ശർമ്മയുടെ മോശം ഫോം അയാളുടെ ക്യാപ്റ്റൻസിയെ സ്വാധീനിച്ചിട്ടുണ്ടെന്ന് രവി ശാസ്ത്രി പറഞ്ഞു. ടോപ് ഓർഡറിൽ എത്തി മികച്ച ഫോം വീണ്ടെടുക്കാൻ രോഹിത്തിന് സാധിക്കുമെന്ന് ശാസ്ത്രി പറഞ്ഞു.

അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം സംസാരിച്ച രവി ശാസ്ത്രി, മത്സരത്തിൽ രോഹിതിനെ സമ്മർദ്ദം അലട്ടുന്നു എന്നും അതാണ് മികവ് കാണിക്കാൻ സാധിക്കാതെ പോകുന്നത് എന്നും ശാസ്ത്രി പറഞ്ഞു. രോഹിത് ഓപ്പണർ ആയാൽ പ്രശ്നങ്ങൾ തീരുമെന്നുമാണ് ശാസ്ത്രി പറഞ്ഞത്.

“രോഹിത് ഓപ്പണിങ്ങിൽ വരണം എന്നാണ് ഞാൻ പറയുന്നത്. അവിടെയാണ് അയാൾക്ക് തിളങ്ങാൻ സാധിക്കുന്നത്. അവൻ ഇപ്പോൾ ഒട്ടും ആക്റ്റീവ് അല്ല. അതിനാൽ തന്നെ ഓപ്പണിങ്ങിൽ ഇറങ്ങി റൺ സ്കോർ ചെയ്യാൻ സാധിച്ചാൽ അദ്ദേഹത്തിന് അത് ഗുണം ആകും. ഈ പരമ്പരയിൽ നിങ്ങൾക്ക് തിരിച്ചുവരാൻ കഴിയുമെന്ന് നിങ്ങൾ ഇപ്പോഴും വിശ്വസിക്കണം. ഒരു മത്സരം തോല്കുനത് അവസാനം അല്ല , തിരിച്ചുവരാൻ ഇനിയും അവസരം ഉണ്ട്” ശാസ്ത്രി പറഞ്ഞു.

തോൽവിയിൽ നിന്ന് എങ്ങനെ കരകയറാമെന്നും ബ്രിസ്‌ബേൻ ടെസ്റ്റ് മത്സരത്തിൽ ടീം ഇന്ത്യ മികച്ച നിലയിലാണെന്ന് ഉറപ്പാക്കണമെന്നും ഓസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിൽ നിന്ന് പഠിക്കണമെന്നും രവി ശാസ്ത്രി രോഹിത് ശർമ്മയെ ഉപദേശിച്ചു. അദ്ദേഹം ഇങ്ങനെ പറഞ്ഞു:
“കമ്മിൻസിൽ നിന്ന് പഠിക്കണം. ആദ്യ ടെസ്റ്റിൽ ഒന്നും ചെയ്യാനാകാതെ നിന്ന അദ്ദേഹം മനോഹരമായി തിരിച്ചുവന്നത് മാസായിരുന്നു.” ശാസ്ത്രി പറഞ്ഞു.