ദിവസങ്ങൾക്ക് മുൻപാണ് രാജസ്ഥാൻ റോയൽസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് പടിയിറങ്ങിയത്. നിലവിൽ രാജസ്ഥാൻ റോയൽസിൽ കാര്യങ്ങൾ സുഖകരമായിട്ടല്ല നടക്കുന്നത്. രാജസ്ഥാൻ റോയൽസ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എന്നാൽ ക്യാപ്റ്റൻസി തർക്കം മൂലമാണ് ദ്രാവിഡ് ടീമില്‍ നിന്നും പോയതെന്നാണ് പുതിയ റിപ്പോർട്ടുകൾ. പരിശീലക സ്ഥാനത്തു നിന്ന് മാറ്റി വലിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുക എന്നത് പണിഷ്‌മെൻറ് ട്രാൻസ്ഫർ പോലെയാണെന്ന് ഒരു മുൻ ഐപിഎൽ പരിശീലകൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.നിർണായക തീരുമാനങ്ങളിൽ നിന്ന് ദ്രാവിഡിനെ അകറ്റി നിർത്താനുള്ള ടീം മാനേജ്‌മെൻറിൻറെ നീക്കമാണിതെന്നും ടീം തിരഞ്ഞെടുപ്പിലും ക്യപ്റ്റനെ തിരഞ്ഞെടുക്കുന്നതിലും പിന്നീട് ദ്രാവിഡിന് ഒരു റോളും ഉണ്ടാകില്ലെന്നും പേര് വെളിപ്പെടുത്താത്ത മുൻ പരിശീലകൻ വ്യക്തമാക്കി.
സഞ്ജു സാംസൺ ടീം വിടാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ റിയാൻ പരാഗിനെ നായകനാകാൻ ടീം മാനേജ്‍മെന്റ് തീരുമാനിക്കുകയും അതിൽ രാഹുൽ ദ്രാവിഡിന് താല്പര്യം ഇല്ലെന്നു പറയുകയും ചെയ്തതിനാലാണ് അദ്ദേഹം പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയതും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Read more
കഴിഞ്ഞ ഐപിഎലിൽ സഞ്ജുവിന് പരിക്ക് സഭാവിച്ചതോടെ കുറച്ച് മത്സരങ്ങൾ റിയാൻ ടീമിനെ നയിച്ചിരുന്നു. അഞ്ച് മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ചെങ്കിലും നാലിലും ടീം തോറ്റു. പരാഗിന് പകരം ഇന്ത്യയുടെ യുവ സെൻസേഷൻ താരം യഷസ്വി ജയ്‌സ്വാളിനെ നായകനാക്കാനാണ് ദ്രാവിഡ് ആഗ്രഹിക്കുന്നത്. എന്നാൽ റോയൽസ് പരാഗിൽ ഉറച്ചു നിൽക്കുകയാണ്.







