മഹേന്ദ്ര സിംഗ് ധോണിയും മുംബൈ ഇന്ത്യൻസ് താരം ദീപക് ചാഹറും തമ്മിലുള്ള രസകരമായ ആ സൗഹൃദം ടീമുകൾ മാറിയിട്ടും പഴയപടി തന്നെ തുടരുന്നു. സി.എസ്.കെ വിട്ട് കഴിഞ്ഞ സീസൺ മുതൽ മുംബൈ ഇന്ത്യൻസിന്റെ നീലക്കുപ്പായത്തിലേക്ക് മാറിയെങ്കിലും തന്റെ ഗുരുവായ ധോണിയുമായുള്ള ചാഹറിന്റെ പിണക്കവും ഇണക്കവും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.
കഴിഞ്ഞ സീസൺ മുതൽ മുംബൈ ഇന്ത്യൻസിന്റെ പേസ് നിരയിൽ പ്രധാനിയായ ദീപക് ചാഹർ, ധോണിക്ക് അയച്ച സന്ദേശത്തോടെയാണ് ഈ രസകരമായ സംഭാഷണങ്ങളുടെ തുടക്കം. “മാഹി ഭായ്, ഞാൻ നിങ്ങളുടെ വീഡിയോകൾ കാണുകയായിരുന്നു. സത്യത്തിൽ എനിക്ക് നിങ്ങളെയെല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്,” എന്നായിരുന്നു ചാഹറിന്റെ വൈകാരികമായ സന്ദേശം.
Read more
തന്റെ പ്രിയ ശിഷ്യന്റെ വൈകാരിക സന്ദേശത്തിന് ധോണി നൽകിയ മറുപടി കേട്ട് ആരാധകർ ഒന്നടങ്കം ചിരിക്കുകയാണ്. “ശരി, പക്ഷേ എനിക്ക് നിന്നെ ഒട്ടും മിസ്സ് ചെയ്യുന്നില്ല,” എന്നായിരുന്നു ധോണിയുടെ മറുപടി. വിട്ടുുകൊടുക്കാൻ ചാഹറും തയ്യാറായില്ല. “എങ്കിൽ ശരി, ഞാൻ നിങ്ങളെ നേരിട്ട് കാണാൻ വരികയാണ്” എന്ന് ചാഹർ മറുപടി നൽകി. എന്നാൽ പഴയ നായകൻ വിട്ടില്ല: “ഒരിക്കലും ഇങ്ങോട്ട് വരരുത്!” എന്നായിരുന്നു ധോണിയുടെ അടുത്ത മറുപടി.







