ഡൽഹി ക്യാപിറ്റൽസ് പ്രൊമോട്ടറായ ജെ.എസ്.ഡബ്ല്യു സ്പോർട്സുമായി ബന്ധം വേർപെടുത്താൻ ഋഷഭ് പന്തിന്റെ തീരുമാനം, നിർണായക നീക്കങ്ങൾ

ക്രിക്കറ്റ് ലോകത്ത് പ്രത്യേകിച്ച് ഡൽഹി ക്യാപിറ്റൽസ് ആരാധകർക്ക് വലിയ വാർത്തയാണ് പന്തിന്റെ കാര്യത്തിൽ ഉണ്ടയിരിക്കുന്നത്. റിഷഭ് പന്ത് തന്റെ കൊമേഴ്‌സ്യൽ മാനേജർമാരായ JSW സ്‌പോർട്‌സുമായി ബ്രേക്ക്-അപ്പ് ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ക്യാപ്റ്റൻ ആയ ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ പ്രമോട്ടർ കൂടിയാണ് ജെഎസ്ഡബ്ല്യു സ്പോർട്സ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. പന്ത് ഇപ്പോൾ മുംബൈ ആസ്ഥാനമായുള്ള കമ്പനിയുമായി കരാറിൽ ഒപ്പുവച്ചു.

പന്ത് പറഞ്ഞു, “ഞാൻ ഇപ്പോൾ കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്കിലേക്ക് മാറിയിരിക്കുന്നു. ഇന്ത്യയിലെ ടാലന്റ് ഇക്കോസിസ്റ്റത്തിൽ ഭാഗമായതിൽ സന്തോഷമമുണ്ട്. ഇത് വളരെ വിജയകരമായ ഒരു പങ്കാളിത്തമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

2021 മുതൽ ജെഎസ്‌ഡബ്ല്യു സ്‌പോർട്‌സാണ് ഇതുവരെ പന്തിനെ നിയന്ത്രിക്കുന്നത്. ജെഎസ്‌ഡബ്ല്യു ഗ്രൂപ്പ് സംഘത്തിന്റെ സ്‌പോർട്‌സ് വിഭാഗമാണ് ജെഎസ്ഡബ്ല്യു സ്‌പോർട്‌സ്. ഐപിഎല്ലിലെ ഡൽഹി ക്യാപിറ്റൽസ്, പ്രോ കബഡി ലീഗിലെ ഹരിയാന സ്റ്റീലേഴ്‌സ് ഫ്രാഞ്ചൈസി, ഐഎസ്‌എല്ലിലെ ബെംഗളൂരു ഫുട്‌ബോൾ ക്ലബ് തുടങ്ങിയ ടീമുകൾ എല്ലാം ഡൽഹിയുടെ കീഴിലാണ്.

24 കാരനായ വിക്കറ്റ് കീപ്പറെ കൂടാതെ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെയും കമ്പനി നിയന്ത്രിക്കുന്നു. ലോക ഒന്നാം നമ്പർ ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻ അനുപമ ഉപാധ്യായയെയും കമ്പനി അടുത്തിടെ അതിന്റെ പട്ടികയിൽ സൈൻ അപ്പ് ചെയ്തിട്ടുണ്ട്.