2023 ലോക കപ്പില്‍ ആരൊക്കെ കണ്ടില്ലേലും ഇയാള്‍ കാണും, ഹര്‍ഷയോട് സംസാരിക്കുന്ന അയാളുടെ ബോഡി ലാംഗ്വേജില്‍ അതുണ്ട്!

അജ്മല്‍ നിഷാദ്

ഋഷഭ് പന്ത് ഹര്‍ഷ ഭോഗ്ലയോട് ഇന്നടിച്ച ഡയലോഗിനേക്കാള്‍ അത് പറയുമ്പോള്‍ ഉള്ള ഇവന്റെ ബോഡി ലാംഗ്വേജ് ആണ് ഹെവി. 30-32 വയസ് വരെ ഒക്കെ ഈ ടീമില്‍ ഞാന്‍ കളിക്കും ആരുണ്ട് എന്നെ തടയാന്‍ എന്ന തരത്തില്‍ ഉള്ളൊരു ബോഡി ലാംഗ്വേജ്.

പന്തിന് അറിയാം എത്ര ഫ്‌ലോപ്പ് ആയാലും തന്നെ മാറ്റാനൊന്നും പോണില്ല എന്ന്. ഫോം ആകുന്നത് വരെ ഇന്ത്യന്‍ ജേഴ്സിയില്‍ അയാള്‍ക് അവസരം കിട്ടി കൊണ്ടേ ഇരിക്കും.

തുടര്‍ച്ചയായി മത്സരം കളിച്ച എല്ലാര്‍ക്കും ബിസിസിഐ വിശ്രമം അനുവദിക്കുമ്പോളും ഇയാളെ ടീമില്‍ ഇട്ട് വൈസ് ക്യാപ്റ്റന്‍ പദവിയും കൊടുക്കുന്നത് ഒരു കളി പോലും ഇയാള്‍ പുറത്തു ഇരിക്കരുത് എന്ന നിര്‍ബന്ധം ഉള്ളത് കൊണ്ട് തന്നെയാണ്. അത് പന്തിനും അറിയാം.

2023 ലോകകപ്പില്‍ ആരൊക്കെ കണ്ടില്ലേലും ഇയാള്‍ കാണും. അതിപ്പോള്‍ എത്ര വേസ്റ്റ് പെര്‍ഫോമന്‍സ് ഇയാളുടെ ഭാഗത്തു നിന്ന് ഉണ്ടായാലും ഇയാള്‍ കാണും. ഹര്‍ഷയോട് സംസാരിക്കുന്ന ഇയാളുടെ ബോഡി ലാംഗ്വേജില്‍ അതുണ്ട്.

Read more

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്